‘ഷോർട്സ് ഇട്ടാൽ കാല് കാണുമെങ്കിൽ സാരി ഉടുത്താൽ വയർ കാണില്ലേ?’ – തുറന്ന് ചോദിച്ച് നടി അപർണ ബാലമുരളി

‘ഷോർട്സ് ഇട്ടാൽ കാല് കാണുമെങ്കിൽ സാരി ഉടുത്താൽ വയർ കാണില്ലേ?’ – തുറന്ന് ചോദിച്ച് നടി അപർണ ബാലമുരളി

സോഷ്യൽ മീഡിയയിൽ ബാലതാരമായി തിളങ്ങിയ നടി അനശ്വര രാജൻ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയുമായി ബന്ധപ്പെട്ട ഒരുപാട് വിവാദങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു. ഷോർട്സ് ധരിച്ച് തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അനശ്വര പോസ്റ്റ് ചെയ്ത ഫോട്ടോസിന് താഴെ സദാചാര ആങ്ങളമാർ മോശം കമന്റുകളും വൃത്തികേടുകളും ഇട്ടിരുന്നു.

ഇതിനെതിരെ മലയാളത്തിലെ ചില നടിമാർ ഒരു വേറിട്ട ഒരു പ്രതിഷേധം നടത്തിയിരുന്നു. കാലുകൾ കാണിച്ചുകൊണ്ടുള്ള ഫോട്ടോസ് അവർ അവരുടെ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചതയായ നടി അപർണ ബാലമുരളി ഈ വിഷയത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ്.

മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിൽ അപർണ ഇതിനെ പറ്റി മനസ്സ് തുറന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ എന്തൊക്കെ കമന്റുകളാണ് വന്നതെന്നും ഒരാൾ എന്ത് ധരിക്കണമെന്നത് അവരവരുടെ സ്വാതന്ത്ര്യമാണെന്നും അപർണ പറഞ്ഞു. അവനവന് കംഫോർട്ട് ആയിട്ടുള്ള വസ്ത്രമാണ് ഓരോ ആളുകളും ധരിക്കുന്നത്.

മറ്റുള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക.. ഷോർട്ട്സ് ഇട്ടാൽ കാല് കാണുമെന്നുള്ളത് ശരി തന്നെ.. അങ്ങനെയാണെങ്കിൽ സാരി ഉടുത്താൽ വയർ കാണില്ലേ? സാരി ഒരു പരമ്പരാഗത വസ്ത്രമാണ്. അത് ഉടുത്തു കഴിഞ്ഞാൽ എന്തൊക്കെ കാണുന്നുണ്ട്. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്നാണ് എനിക്ക് അറിയാത്തത്. ഇത്തരം പ്രതിഷേധങ്ങൾ എപ്പോഴും നല്ലതാണെന്നും അപർണ പറഞ്ഞു.

നമ്മൾ ചിന്തിക്കുന്ന പോലെ സമാനമായി ചിന്തിക്കുന്ന ആളുകൾ ഉണ്ടെന്നുള്ളത് എപ്പോഴും ആശ്വാസകരമാണ്. പബ്ലിക് ഫിഗർ ആണെന്നുള്ളതുകൊണ്ട് അവരെ കുറിച്ച് മോശം പറയാൻ ആർക്കും അവകാശമില്ലായെന്നും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റുകൾ താൻ ലിമിറ്റ് ചെയ്ത വച്ചിരിക്കുകയാണെന്നും അപർണ അഭിമുഖത്തിൽ പറഞ്ഞു.

CATEGORIES
TAGS