‘കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് മമ്മൂട്ടിയുടെ കൂടെയുണ്ടായ ആളെ മനസ്സിലായോ??’ – കേരളം അറിയേണ്ട ആൾ
മലയാളികൾ ആവേശപൂർവ്വം വീക്ഷിച്ച ഒന്നായിരുന്നു ഈ അടുത്തിടെ നടന്ന ബി.ജെ.പി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകന്റെ വിവാഹം. ഒരുപാട് പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു കോഴിക്കോട് വച്ച് നടന്ന വിവാഹ ചടങ്ങ്. ചടങ്ങ് സമൂഹമാധ്യമങ്ങളിൽ വൈറലായത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു.
ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയുൾപ്പടെയുള്ള കേരള രാഷ്ട്രീയത്തിലെ പ്രമുഖരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും പ്രമുഖ ജനപ്രതിനിധികളും കൂടാതെ ഒരുപാട് സിനിമ-സീരിയൽ താരങ്ങളും കേരളത്തിലെ പ്രധാനപ്പെട്ട പല വ്യവസായ പ്രമുഖരും എത്തിയതോടെ ചടങ്ങിന് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ലഭിച്ചിരുന്നു. മമ്മൂട്ടിയും എം.എ യൂസഫ് അലിയും ഒരുമിച്ചായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
എം.എ യൂസഫ് അലിയെ കൂടാതെ മമ്മൂട്ടിയ്ക്ക് ഒപ്പം ചടങ്ങിൽ പങ്കെടുത്ത മറ്റൊരു വ്യക്തി കൂടിയുണ്ടായിരുന്നു. ഓരോ മലയാളികൾ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വമാണ് അദ്ദേഹം. ഇനി ഒരുപക്ഷേ സമൂഹ മാധ്യമങ്ങളിൽ തിരയുന്ന ഒരു വ്യക്തി കൂടെയാകും അദ്ദേഹം. ഏഷ്യയിലും ഗൾഫിലും വിവിധ പ്രോജെക്റ്റുകൾ ഏറ്റെടുത്ത് നടത്തുന്ന ‘ആസ’ എന്ന വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ സി.പി സാലിയായിരുന്നു മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്ന പ്രമുഖൻ.
ഒരു ബിസിനെസുകാരൻ മാത്രമല്ലായിരുന്നു അദ്ദേഹം.വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്ന സി.പി ട്രസ്‌റ്റിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം. ഇന്ത്യയെ ലോകം മുഴുവൻ അഭിനന്ദിച്ച ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ‘ഇന്ത്യൻ പവലിയൻ’ ഡിസൈൻ ചെയ്ത് നിർമ്മിച്ചത് സി.പി സാലിയുടെ കമ്പനിയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത് പവലിയന്റെ നിർമ്മാതാവ് കേരളത്തിലെ തൃശൂർ ജില്ലയിലെ വലപ്പാട് സ്വദേശിയായ മലയാളിയാണെന്ന് ഓർത്ത് നമുക്ക് ഏറെ അഭിമാനിക്കാം. അദ്ദേഹത്തിനെ നാം അറിയാതെ പോകരുത്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ എല്ലാ യുവസംരംഭകർക്കും പ്രചോദനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.