‘ഒട്ടും ഖേദിക്കുന്നില്ല, എന്നെ വെറുക്കുന്നവരെ ഞാൻ ഉടൻ തന്നെ ട്രോളും..’ – പ്രതികരണവുമായി ബിഗ് ബോസ് താരം നിമിഷ

കേരളത്തിൽ ഇപ്പോൾ ഒരുപാട് പ്രേക്ഷകരുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോയായ പ്രോഗ്രാമാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ ഇതിനോടകം നാലാമത്തെ സീസണിലേക്ക് പിന്നിട്ടു കഴിഞ്ഞു. നാലാമത്തെ സീസണിന്റെ 50-മതെ എപ്പിസോഡ് ഈ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഇനി 50 ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വിജയിയെ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ കണ്ടെത്തും.

50 എപ്പിസോഡുകൾ പിന്നിട്ട് തൊട്ടടുത്ത ദിവസം പുറത്തായ ആളാണ് മത്സരാർത്ഥിയായ നിമിഷ പി.എസ്. മോഡലിംഗ്‌ രംഗത്ത് നിന്നും വന്ന നിമിഷ ബിഗ് ബോസിൽ വളരെ സ്ട്രോങ്ങായ ഒരു മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് തുടങ്ങി രണ്ടാമത്തെ ആഴ്ചയിലെ നോമിനേഷനിൽ വോട്ടിംഗ് കുറവായ നിമിഷയെ ബിഗ് ബോസ് സീക്രെട്ട് റൂമിലേക്ക് വിടുകയും ചെയ്തിരുന്നു. അതിന് ശേഷം 2 ദിവസങ്ങൾക്ക് ശേഷം വീണ്ടും ഹൌസിലേക്ക് വരികയായിരുന്നു.

ബിഗ് ബോസിലേക്ക് പുതിയ രണ്ട് വൈൽഡ് കാർഡ് എൻട്രി വന്നപ്പോൾ നിമിഷയെ നോമിനേഷനിൽ നിന്ന് സേവ് ചെയ്യുമെന്ന് വിചാരിച്ചിരുന്നെങ്കിലും അവസാനം നിമിഷം അവർ ലക്ഷ്മിപ്രിയ സേവ് ചെയ്തു. അങ്ങനെ നിമിഷ നോമിനേഷനിൽ തുടരുകയും ഒടുവിൽ വോട്ടിംഗ് കുറവായത് കൊണ്ട് പുറത്താവുകയും ചെയ്തു. ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള നിമിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ചർച്ചയാവുന്നത്.

“വിജയകരമായ 50 ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ് മലയാളത്തിൽ നിന്ന് പടിയിറങ്ങുന്നു.. മുന്നോട്ട് ചെയ്യാൻ ഒരുപാടുണ്ട് : സ്നേഹവും വെറുപ്പും, കണ്ണീരും പുഞ്ചിരിയും, സമാധാനവും ആശയക്കുഴപ്പവും. ഞാൻ പറയേണ്ട കാര്യമില്ല!! ഒരു നരക യാത്രയായിരുന്നു അത്! നിങ്ങളുടെ എല്ലാ വലിയ പിന്തുണക്കും നല്ല വോട്ടുകൾക്കും ഞാൻ വ്യക്തിപരമായി നന്ദി പറയുന്നു. ഞാൻ നിങ്ങളുടെ എല്ലാവരുടെയും മെസ്സേജുകൾ വളരെ വേഗം നോക്കുന്നതായിരിക്കും.

ഞാൻ പോയപ്പോൾ എനിക്ക് വേണ്ടി നിന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി.. ഞാൻ നിന്നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു!! ഒരു തരത്തിലും ഖേദമില്ല. എന്നെ വെറുക്കുന്നവരെ ഞാൻ ഉടൻ തന്നെ ട്രോളും. അവരുടെ വാക്കുകളാൽ ഞാൻ അവരെ പിടികൂടും..”, നിമിഷ ഒരു ഫോട്ടോയോടൊപ്പം കുറിച്ചു. നിമിഷയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയതെങ്കിലും ചിലർ മോശം കമന്റുകൾ നൽകിയിട്ടുമുണ്ട്.