‘കാത്തിരിപ്പിന് വിരാമം!! ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവച്ച് അറ്റ്ലി..’ – ആശംസകളുമായി ആരാധകർ

രാജാറാണി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരനായ സംവിധായകനാണ് അറ്റ്ലി. ആര്യ, നയൻ‌താര, നസ്രിയ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ റൊമാന്റിക് ചിത്രമായ രാജാറാണി അന്നത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. അറ്റ്ലി ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. തമിഴിൽ ഏറ്റവും തിരക്കുള്ള സംവിധായകരിൽ ഒരാളാണ് അദ്ദേഹം ഇപ്പോൾ.

വിജയ് നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി അദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോഴിതാ ഷാരൂഖ് ഖാനെ നായകനായി ജവാൻ എന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുകയാണ് അറ്റ്ലി. അടുത്ത വർഷം റിലീസിന് ഒരുങ്ങുന്ന സിനിമയാണ് അത്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് അദ്ദേഹം.

അതുപോലെ നിറത്തിന്റെ പേരിൽ ഒരുപാട് പരിഹാസ കമന്റുകളും അതിനെതിരെ വന്നിട്ടുണ്ട്. അത്തരം കമന്റുകൾ കൂടുതൽ വന്നിട്ടുള്ളത് ഭാര്യ പ്രിയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴാണ്. നീണ്ട വർഷത്തെ പ്രണയത്തിന് ഒടുവിൽ 2014-ലായിരുന്നു ഇരുവരുടെയും വിവാഹം. അത് കഴിഞ്ഞ് ഇങ്ങോട്ട് പലപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന് താഴെ നിറത്തിന്റെ പേരിലുള്ള കമന്റുകൾ വന്നിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം പ്രിയയും അറ്റ്ലിയും ആ വിശേഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പ്രിയ ഗർഭിണി ആണെന്നുള്ള സന്തോഷമാണ് ഇരുവരും ഒരുമിച്ച് പങ്കുവച്ചത്. നടി നസ്രിയ, രമ്യ പാണ്ഡ്യൻ, റെബ ജോൺ തുടങ്ങിയ താരങ്ങൾ ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും സ്നേഹവും ഉണ്ടായിരിക്കണമെന്ന് പ്രിയ പോസ്റ്റിൽ എഴുതി.

CATEGORIES
TAGS Atlee