‘ഇതിപ്പോ പഴയതിലും ഗ്ലാമറായല്ലോ!! സിംപിൾ ലുക്കിൽ മനം കവർന്ന് നടി ആൻ അഗസ്റ്റിൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ മേഖലയിൽ ഈ വർഷം പല താരങ്ങളുടെയും തിരിച്ചുവരവിന്റെ വർഷമായിരുന്നു. മലയാളത്തിൽ തിളങ്ങിയ പഴയ താരസുന്ദരിമാരും അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ പ്രേക്ഷകർ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. നടിമാരായ മീരാജാസ്മിൻ, നവ്യ നായർ, നിത്യാദാസ് എന്നിവരെ കൂടാതെ വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ച് വിവാഹശേഷം ബ്രേക്ക് എടുത്ത മറ്റൊരാളും കൂടി മടങ്ങി വന്നിരുന്നു.

എൽസമ്മ എന്ന ആൺകുട്ടിയിലൂടെ നായികയായി അരങ്ങേറിയ നടി ആൻ അഗസ്റ്റിനാണ് തിരിച്ചുവരവ് അറിയിച്ചത്. അർജുനൻ സാക്ഷി, ത്രീ കിംഗസ്, ഓർഡിനറി, ഫ്രൈഡേ, പോപ്പിൻസ്, ടാ തടിയാ, ആർട്ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ആൻ അഗസ്റ്റിൻ അഞ്ച് വർഷങ്ങൾക്ക് മുമ്പിറങ്ങിയ സോളോ എന്ന ആന്തോളജി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചിരുന്നത്.

ക്യാമറാമാനായ ജോമോൻ ടി ജോണുമായി വിവാഹിതയായ ആൻ സിനിമയിൽ അധികം സജീവമായില്ല. എന്നാൽ ജോമോനും ആനും തമ്മിൽ വേർപിരിഞ്ഞെന്ന് വാർത്തകൾ ഈ വർഷം പുറത്തുവന്നു. എന്തായാലും ഈ വർഷം പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് നായികയായി തന്നെ മടങ്ങിയെത്തിയിരിക്കുകയാണ് ആൻ. സുരാജ് ആയിരുന്നു നായകൻ.

ആൻ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ സിംപിൾ ലുക്കിൽ ഇരിക്കുന്ന തന്റെ പുതിയ ഫോട്ടോസ് ആൻ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ ചുരുളൻ മുടിക്കാരി പഴയതിലും ഗ്ലാമറായി വരികയാണല്ലോ എന്ന് മലയാളി ആരാധകരും അഭിപ്രായപ്പെട്ടു. ബാംഗ്ലൂരിലാണ് ആൻ അഗസ്റ്റിൻ താമസിക്കുന്നത്. നിർമ്മാണ രംഗത്തും കൈവെക്കാൻ ഒരുങ്ങുകയാണ് താരം.


Posted

in

by