‘ജോസഫിലെ ജോജുവിന്റെ നായികയല്ലേ ഇത്!! ബീച്ചിൽ ഫോട്ടോഷൂട്ടുമായി നടി ആത്മീയ..’ – ഫോട്ടോസ് വൈറൽ

‘ജോസഫിലെ ജോജുവിന്റെ നായികയല്ലേ ഇത്!! ബീച്ചിൽ ഫോട്ടോഷൂട്ടുമായി നടി ആത്മീയ..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ 10-12 വർഷമായി സിനിമ മേഖലയിൽ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ആത്മീയ രാജൻ. 2009-ൽ ഇറങ്ങിയ വെള്ളത്തൂവൽ എന്ന മലയാള സിനിമയിലൂടെയാണ് ആത്മീയ കരിയർ ആരംഭിക്കുന്നത്. 2012-ൽ തമിഴിൽ ശിവകാർത്തികേയന്റെ നായികയായിട്ടാണ് പിന്നീട് ആത്മീയ പ്രേക്ഷകർ കാണുന്നത്. റോസ് ഗിത്താറിനാൽ എന്ന മലയാള ചിത്രത്തിൽ അതിന് ശേഷം അഭിനയിച്ചു.

കരിയർ തുടങ്ങി ആദ്യ എട്ട് വർഷത്തിൽ അധികം നല്ല റോളുകൾ ആത്മീയയ്ക്ക് ലഭിച്ചിരുന്നില്ല. ആകെ അഞ്ച് സിനിമകളാണ് ഈ കാലയളവിൽ ആത്മീയ ചെയ്തത്. 2018-ൽ പുറത്തിറങ്ങി ജോജു ജോർജ് നായകനായ ജോസഫ് എന്ന സിനിമയിൽ നായികയായി അഭിനയിച്ച ശേഷമാണ് ആത്മീയയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിൽ ജോജുവിന്റെ ഭാര്യയുടെ റോളിലാണ് ആത്മീയ അഭിനയിച്ചത്.

പിന്നീട് ഇങ്ങോട്ട് ആത്മീയയെ തേടി കൂടുതൽ നല്ല കഥാപാതങ്ങൾ വന്നു. നാം, മാർക്കോണി മത്തായി, കാവ്യൻ, കോൾഡ് കേസ്, വെലൈ യാനൈ, അവിയൽ, പുഴു, ശേഖർ തുടങ്ങിയ സിനിമകളിൽ ആത്മീയ അഭിനയിച്ചു. ജയസൂര്യയ്ക്ക് ഒപ്പമുള്ള ജോൺ ലൂതറാണ് ആത്മീയയുടെ അവസാന റിലീസ് സിനിമ. തെലുങ്കിലും തമിഴിലുമായി രണ്ട് സിനിമകൾ ഇനി ആത്മീയയുടെ പുറത്തിറങ്ങാനുള്ളത്.

സിനിമ താരങ്ങൾ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ആത്മീയയുടെ ഇടയ്ക്ക് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. ബീച്ചിൽ ആത്മീയ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. അനുശ്രീ എന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഈ കഴിഞ്ഞ വർഷമായിരുന്നു ആത്മീയ വിവാഹിതയായത്.

CATEGORIES
TAGS