‘പുഞ്ച വരമ്പത്തൂടെ കൊച്ചു കുട്ടിയെ പോലെ മഴയത്ത് നനഞ്ഞ് നടി നിമിഷ സജയൻ..’ – വീഡിയോ വൈറൽ

ദിലേഷ് പോത്തന്റെ സംവിധാനത്തിൽ ഇറങ്ങിയ തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിമിഷ സജയൻ. സ്വാഭാവികമായ അഭിനയ രീതിയിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ നിമിഷയ്ക്ക് സാധിച്ചു. മേക്കപ്പ് ഇടാതെ തന്നെ സിനിമയിൽ സാധാരണ രീതിയിൽ അഭിനയിക്കാൻ പറ്റുമെന്നും നിമിഷ തെളിയിച്ചു.

അതുകൊണ്ട് തന്നെയാണ് നിമിഷ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കൊല്ലം സ്വദേശിനിയാണെങ്കിലും നിമിഷ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. തായ്‌ കൊണ്ടയിൽ ബ്ലാക്ക് ബെൽറ്റ് ഉള്ളയൊരാൾ കൂടിയാണ് നിമിഷയെന്ന് പലർക്കും അറിയില്ല. അഭിനയിച്ചു തുടങ്ങി രണ്ടാം വർഷം തന്നെ സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയെടുത്ത ഒരാളാണ് നിമിഷ.

സമൂഹ മാധ്യമങ്ങളിലും പുറത്തുമെല്ലാം തന്റെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിട്ടുള്ള ഒരാളാണ് നിമിഷ. ഈടെ, മംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, നാൽപത്തിയൊന്ന്, ചോല, സ്റ്റാൻഡ് അപ്പ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, വൺ, നായാട്ട്, മാലിക് തുടങ്ങിയ സിനിമകളിൽ നിമിഷ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്നലെ വരെ എന്ന ചിത്രമാണ് നിമിഷയുടെ അവസാനം പുറത്തിറങ്ങിയത്.

നിവിൻ പൊളി നായകനാകുന്ന രാജീവ് രവി ചിത്രമായ തുറമുഖമാണ് നിമിഷയുടെ അടുത്ത സിനിമ. മുംബൈയിലാണ് വളർന്നതെങ്കിലും കേരളത്തിലെ ചുറ്റുപാടുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് നിമിഷ. അത് സൂചിപ്പിക്കുന്ന രീതിയിലൊരു വീഡിയോ നിമിഷ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. മഴയത്ത് പുഞ്ച വരമ്പത്തൂടെ നനഞ്ഞ് നീങ്ങുന്ന നിമിഷയുടെ വീഡിയോ വൈറലാവുകയാണ്.