‘ഇത് സ്റ്റീഫൻ നെടുമ്പള്ളി അല്ല, കുടംപുള്ളി!! ലൂസിഫർ തെലുങ്ക് ടീസറിന് വിമർശനം..’ – വീഡിയോ കാണാം

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാലിൻറെ മാസ്സ് കഥാപാത്രം തിയേറ്ററുകളിൽ ആരാധകർക്ക് ഒരു വിഷുവൽ ട്രീറ്റ് തന്നെയായിരുന്നു. പുലിമുരുഗൻ ശേഷം ലൂസിഫർ പോലെ ബോക്സ് ഓഫീസിൽ ഇത്രയേറെ കളക്ഷൻ നേടിയ മറ്റൊരു മലയാള സിനിമ ഇതുവരെ ഉണ്ടായിട്ടുമില്ല. ലൂസിഫർ തിയേറ്ററുകളിൽ വലിയ വിജയമായപ്പോൾ തന്നെ അതിന്റെ റീമേക്ക് അവകാശങ്ങൾ വാങ്ങിക്കൂട്ടാനും തിരക്കുകളുണ്ടായി.

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് അന്നൗൺസ് ചെയ്യുകയും ചെയ്തു. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയാണ് അവിടെ മോഹൻലാലിൻറെ കഥാപാത്രമായി എത്തുന്നത്. ഗോഡ് ഫാദർ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. ഏറെ പ്രതീക്ഷയോടെയാണ് ചിരഞ്ജീവി ആരാധകരും സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഗോഡ് ഫാദറിന്റെ ഫസ്റ്റ് ലുക്ക് ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ലൂസിഫറിൽ മോഹൻലാലിന് തുടക്കത്തിൽ ഏറ്റവും കൂടുതൽ കൈയടി കിട്ടിയ ഇൻട്രോ സീനുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങിയിട്ടുണ്ട്. കറുത്ത കാറിൽ വന്നിറങ്ങുന്ന സൈലന്റ് മാസ്സ് രംഗമാണ് ഇത്. സംവിധായകൻ മോഹൻ രാജ് 20 വർഷങ്ങൾക്ക് ശേഷം തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

നിരവധി ട്രോളുകളും ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. ചിരഞ്ജീവി മോഹൻലാലിൻറെ ഏഴ് അയലത്ത് എത്തിയിട്ടില്ലെന്നും അഭിപ്രായമുണ്ട്. “ഇത് നെടുമ്പള്ളി അല്ല, കുടംപുള്ളി” ആണെന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. “എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല” എന്ന കമന്റും യൂട്യൂബിൽ വീഡിയോയുടെ താഴെ വന്നിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകരിൽ ചിലരും വിമർശനം ഉന്നയിച്ചിട്ടുണ്ട്. മോഹൻലാൽ കൂളിംഗ് ഗ്ലാസ് ഒന്നും വെക്കാതെ സിംപിളായി ചെയ്ത മാസ് രംഗമാണ് ഇതെന്ന് അവരിൽ ചിലർ അഭിപ്രായപ്പെട്ടു.