‘ഭർത്താവിന് ഒപ്പം അമേരിക്കയിൽ ബീച്ചിൽ അടിച്ചുപൊളിച്ച് നടി അർച്ചന സുശീലൻ..’ – ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറിയെ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കുകയില്ല. മലയാള സീരിയൽ രംഗത്തെ ഏറ്റവും മികച്ച വില്ലത്തി റോളുകളിൽ ഒന്നായിരുന്നു എന്റെ മാനസപുത്രിയിലെ ഗ്ലോറി. അത് അത്രയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണമായത് അർച്ചന സുശീലൻ എന്ന അഭിനയത്രിയുടെ മികവ് കൊണ്ടാണ്.
അതിന് മുമ്പ് സിനിമയിലും സീരിയലുകളിലും ചെറിയ റോളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. പക്ഷേ അധികം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങൾ ആയിരുന്നില്ല. പക്ഷേ ഗ്ലോറിയായി തിളങ്ങിയ ശേഷം അർച്ചനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. മറ്റൊരു പ്രതേകത അർച്ചന ഹാഫ് നേപ്പാളിയാണ് എന്നതാണ്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. അതുകൊണ്ട് തന്നെ ചെറിയ നേപ്പാളി ലുക്കും താരത്തിനുണ്ട്.
ഇവൾ യമുന, കറുത്തമുത്ത്, പൊന്നമ്പിളി, മാമാങ്കം, സീതാകല്യാണം, ചാക്കോയും മേരിയും തുടങ്ങിയ സീരിയലുകളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. 2014-ൽ അർച്ചന വിവാഹിതയായി എങ്കിലും പിന്നീട് ആ ബന്ധം വേർപിരിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ താരം വീണ്ടും വിവാഹിതയായിരുന്നു. അമേരിക്കയിൽ താമസിക്കുന്ന മലയാളിയായ പ്രവീൺ നായരാണ് താരത്തിന്റെ ഭർത്താവ്.
അമേരിക്കയിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ അർച്ചനയും ഭർത്താവും അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വെനീസ് ബീച്ചിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. താരങ്ങൾ ഉൾപ്പടെ ഒരുപാട് ആരാധകർ അർച്ചനയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘അടിച്ചുപൊളിക്കൂ ഡിയർ’ എന്നാണ് ബീന ആന്റണി മറുപടി നൽകിയത്.