December 4, 2023

‘സെറ്റുസാരിയിൽ തനിനാടൻ ലുക്കിൽ ഭാവന, ഐ.എഫ്.എഫ്.കെ വേദി ഇളക്കി മറിച്ച് താരം..’ – വീഡിയോ കാണാം

20 വർഷത്തോളമായി സിനിമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് ഭാവന. മലയാള സിനിമയിൽ നിന്ന് 5 വർഷത്തോളമായി വിട്ടുനിൽക്കുകയെങ്കിലും കന്നഡയിൽ ഇപ്പോഴും ഭാവന തുടരുന്നുണ്ട്. 2017-ൽ താരത്തിന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ തുടർന്നാണ് ഭാവന മലയാളത്തിൽ നിന്നും വിട്ടുനിന്നത്. ഈ അഞ്ച് കൊല്ലം കൊണ്ട് ഇരയിൽനിന്ന് അതിജീവിത എന്നതിലേക്ക് താരം എത്തി.

അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് അടുത്തിടെയാണ് ഭാവന പ്രഖ്യാപിച്ചത്. ഷറഫുദ്ധീനും ഭാവനയും പ്രധാന വേഷത്തിൽ എത്തുന്ന ‘ന്റിക്കക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. ഇപ്പോഴിതാ ഈ കഴിഞ്ഞ ഭാവന, തിരുവനന്തപുരത്ത് ആരംഭിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.

ഭാവന വിശിഷ്ടാതിഥിയാണെന്ന് അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് വളരെ അപ്രതീക്ഷിതമായിട്ടാണ് സദസ്സിനെ അറിയിച്ചത്. ഭാവന വേദിയിലേക്ക് വരുമ്പോൾ ഇടിമുഴക്കത്തിന്റെ കരഘോഷമാണ് കാണികളിൽ നിന്ന് താരത്തിന് ലഭിച്ചത്. ഐ.എഫ്.എഫ്.കെയുടെ കലാസംവിധായകയും ഡബ്ല്യു.സി.സി സ്ഥാപക അംഗവുമായ ‘ബീന പോൾ’ ആലിംഗനത്തോടെയാണ് താരത്തെ സ്വീകരിച്ചത്.

View this post on Instagram

A post shared by Prijun S Padman (@prijun_danzz)

സെറ്റുസാരിയിൽ തനിനാടൻ ലുക്കിലാണ് അതിസുന്ദരിയായിട്ടാണ് ഭാവന ചടങ്ങിന് എത്തിയത്. “ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ ദിവസം എന്നെ ക്ഷണിച്ചതിന് ബീനാ പോളിനും രഞ്ജിത്തിനും നന്ദി. നല്ല സിനിമ നിർമ്മിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന എല്ലാവർക്കും ലിസ കാലനെപ്പോലെ എല്ലാ അവസരങ്ങളിലും പോരാടുന്ന എല്ലാവർക്കും എന്റെ ആശംസകൾ..”, ഭാവന പറഞ്ഞു. ശ്രീരാജ് കൃഷ്ണൻ, എസ്.ബി.എൻ ഫോട്ടോഗ്രാഫി എന്നിവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.