‘ഈ പ്രായത്തിലും എന്നൊരു ഡാൻസാ!! ഡാൻസ് കളിച്ച് ഹോളി ആഘോഷിച്ച് നടി മീന..’ – വീഡിയോ വൈറൽ

80-കളിൽ സിനിമയിൽ ബാലതാരമായി അഭിനയിച്ച് 90-കളിൽ തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നായികനടിയായി മാറിയ ഒരാളാണ് നടി മീന. തമിഴിലാണ് മീന ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും ബാലതാരമായി മീന തിളങ്ങിയിട്ടുണ്ട്. 1990-ൽ തെലുങ്കിലൂടെ നായികയായി അരങ്ങേറിയ മീന പിന്നീട് തിരക്കുള്ള നടിയായി മാറി.

മലയാളത്തിൽ സാന്ത്വനം എന്ന ചിത്രത്തിലാണ് മീന ആദ്യമായി നായികയായി അഭിനയിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ നായികയായി മീന അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ മീന അഭിനയിച്ച മോഹൻലാലിൻറെ കൂടെയാണ്. മോഹൻലാൽ-മീന ജോഡികളിൽ ധാരാളം ഹിറ്റ് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.

മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായ ദൃശ്യത്തിലെ മോഹൻലാലിൻറെ നായികയായി അഭിനയിച്ചത് മീനയായിരുന്നു. ദൃശ്യം 2, ബ്രോ ഡാഡി എന്നീ അവസാനം ഇറങ്ങിയ സിനിമകളിലും മോഹൻലാലിനൊപ്പം മീനയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചുള്ള ഈ ഹിറ്റ് കോംബോയിൽ ഇനിയും സിനിമകൾ വരുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

നാടും നഗരവും ഇന്ന് ഹോളി ആഘോഷങ്ങളുടെ തിരക്കിലാണ്. നടി മീന തന്റെ ആരാധകർക്ക് ആശംസകൾ അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു. അതും ഒരു ബോളിവുഡ് സോങ്ങിന് ഡാൻസ് ചെയ്തുകൊണ്ടാണ് മീന ആശംസകൾ അറിയിച്ചത്. “ഈ ഹോളി നിങ്ങളുടെ ജീവിതത്തിന് തിളക്കവും നിറങ്ങളും നൽകട്ടെ..” എന്ന് കുറിച്ചുകൊണ്ടാണ് മീന വീഡിയോ പങ്കുവച്ചത്. ഈ പ്രായത്തിലും എന്ത് കിടിലമായിട്ടാണ് മീന ഡാൻസ് ചെയ്യുന്നതെന്ന് ആരാധകർ പറയുന്നു.