‘വിവാഹമോചന ശേഷം ഐശ്വര്യയെ ധനുഷ് വിളിച്ചത് കണ്ടോ, പിന്നാലെ മറുപടിയും..’ – ഞെട്ടലോടെ ആരാധകർ

2022-ൽ തെന്നിന്ത്യൻ സിനിമ ലോകം ഏറെ ചർച്ച ചെയ്തതും ഞെട്ടലോടെയും കേട്ട ഒരു വിവാഹമോചന വാർത്തയായിരുന്നു നടൻ ധനുഷിന്റേയും ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയുടെയും. സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രസ്താവന ഇറക്കികൊണ്ടായിരുന്നു ഇരുവരും ഈ കാര്യം പുറത്തുവിട്ടത്. ആരാധകരെയും സിനിമ പ്രേക്ഷകരെയും ശരിക്കും ഞെട്ടിച്ച ഒന്നായിരുന്നു അത്.

വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇവർക്ക് യാത്ര, ലിംഗ എന്ന പേരിൽ രണ്ട് ആൺമക്കളുമുണ്ട്. 2002-ൽ സിനിമയിൽ വന്ന ധനുഷ് വളരെ പെട്ടന്ന് രജനികാന്തിന്റെ മകളുമായി പ്രണയത്തിലാവുകയും 2004-ൽ വിവാഹിതരാവുകയുമായിരുന്നു. 18 വർഷത്തെ വിവാഹബന്ധമാണ് ഇരുവരും ചേർന്ന് ഈ വർഷം അവസാനിപ്പിച്ചത്.

ഇപ്പോഴിതാ വിവാഹമോചിതരായ ശേഷം ആദ്യമായി ഇരുവരുടെയും പരസ്പരം മെൻഷൻ ചെയ്തുകൊണ്ടുള്ള ഒരു ട്വീറ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഐശ്വര്യ സംവിധാനം ചെയ്ത പുതിയ മ്യൂസിക് വീഡിയോയ്ക്ക് ആശംസകൾ അറിയിച്ച് കൊണ്ട് ധനുഷ് ട്വീറ്റ് ചെയ്തത്. “പുതിയ മ്യൂസിക് വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ ഐശ്വര്യ.. ദൈവം അനുഗ്രഹിക്കട്ടെ..”, എന്നായിരുന്നു ധനുഷിന്റെ ട്വീറ്റ്.

ധനുഷ് ഐശ്വര്യയെ ‘സുഹൃത്ത്’ എന്ന് സംബോധന ചെയ്തതാണ് ചർച്ചയാവുന്നത്. ഈ ട്വീറ്റിന് മറുപടിയായി ഐശ്വര്യ, “നന്ദി ധനുഷ്.. ഭാഗ്യം” എന്നാണ് മറുപടി നൽകിയത്. ഇതിന് പിന്നാലെ ആരാധകരും കമന്റുകളുമായി എത്തി. രണ്ടുപേരും പരസ്പരം പിണക്കം മറന്ന് ഒന്നിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ചിലർ ഇവരുടെ ട്വീറ്റിന് പലരും മാതൃകയാക്കണമെന്നും അഭിപ്രായപ്പെടുന്നുണ്ട്.


Posted

in

by