‘ഹാപ്പി ബർത്ത് ഡേ ടു മീ..!! ജന്മദിനം കടൽ തീരത്ത് ആഘോഷിച്ച് നടി അർച്ചന കവി..’ – ഫോട്ടോസ് കാണാം

‘ഹാപ്പി ബർത്ത് ഡേ ടു മീ..!! ജന്മദിനം കടൽ തീരത്ത് ആഘോഷിച്ച് നടി അർച്ചന കവി..’ – ഫോട്ടോസ് കാണാം

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലെ കുഞ്ഞിമാളു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അർച്ചന കവി. ആദ്യ സിനിമയിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പിന്നീട് ചെയ്ത മമ്മി ആൻഡ് മി, ബേസ്ഡ് ഓഫ് ലക്ക് തുടങ്ങിയ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി.

സാൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിലെ ഒരു കിടിലം ഗസ്റ്റ് റോളിൽ അഭിനയിച്ച് വീണ്ടും അർച്ചന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം തമിഴിലും തെലുങ്കിലും ഓരോ സിനിമകൾ ചെയ്ത താരം വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ചുവന്നു. ഹണി ബീ, നാടോടിമന്നൻ, പട്ടം പോലെ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ അഭിനയിച്ചു.

ആദ്യ സിനിമയിലെ പോലെ നല്ല കഥാപാത്രങ്ങൾ പിന്നീട് അർച്ചനയെ തേടിയെത്തിയില്ല എന്നതാണ് സത്യം. 2016-ൽ വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് താരം വിട്ടുനിന്നു. എന്നാൽ കഴിഞ്ഞ വർഷം വിവാഹ ബന്ധം വേർപ്പെടുത്താൻ അർച്ചന കവി തീരുമാനിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമായ അർച്ചന സ്വന്തം യൂട്യൂബ് ചാനലിൽ അഭിമുഖങ്ങളെല്ലാം എടുത്ത് പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ താരം തന്റെ 32 ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. “ഹാപ്പി ബർത്ത് ഡേ ടു മീ..” എന്ന ക്യാപ്ഷനോടെ ഒരു കടൽ തീരത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. മീരാനന്ദൻ, ശ്രിന്ദ തുടങ്ങിയ സഹതാരങ്ങൾ താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അർച്ചന വീണ്ടും സിനിമയിൽ സജീവമാവുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

CATEGORIES
TAGS