‘ഇത് മൊത്തം മലയാളികളാണല്ലോ!! ‘പുത്തം പുതു കാലൈ വിടായതാ’യുടെ ട്രെയിലർ പുറത്ത്..’ – വീഡിയോ കാണാം

‘ഇത് മൊത്തം മലയാളികളാണല്ലോ!! ‘പുത്തം പുതു കാലൈ വിടായതാ’യുടെ ട്രെയിലർ പുറത്ത്..’ – വീഡിയോ കാണാം

മലയാള സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ അന്യഭാഷയിൽ അഭിനയിക്കുന്നത് നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ തൊട്ട് സാധാരണ നടൻമാർ വരെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ കിടിലം റോളുകളിൽ അഭിനയിക്കുന്നത് അവിടെയുള്ള പ്രേക്ഷകരുടെ പ്രീതി നേടുന്നതുമൊക്കെ നമ്മൾ കണ്ടിട്ടുളളതാണ്.

മലയാളത്തിലെ ഇന്നത്തെ തലമുറയിലെ ഒരുപിടി താരങ്ങൾ അഭിനയിക്കുന്ന ഒരു തമിഴ് ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളി താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ലിജോമോൾ ജോസ്, ഗൗരി ജി കിഷൻ, നിർമൽ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ചവച്ചിരിക്കുന്നത്.

5 കഥകൾ അടങ്ങിയ ചിത്രങ്ങളാണ് ഈ ആന്തോളജിയിലുള്ളത്. ഹാലിത ഷമീം, ബാലാജി മോഹൻ, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണ, മധുമിത എന്നിവരാണ് ഓരോ സിനിമകളും സംവിധാനം ചെയ്തിരിക്കുന്നത്. ഇതിൽ ഗൗരി തമിഴിലൂടെയാണ് അരങ്ങേറുന്നതെങ്കിലും മലയാളിയാണ്, അതുപോലെ നിർമ്മൽ പിള്ള സോഷ്യൽ മീഡിയയിൽ ഒരു വൈറൽ താരമാണ്.

ജഗമേ തന്തിരത്തിന് ശേഷം ഐശ്വര്യയും ജോജുവും അഭിനയിക്കുന്ന തമിഴ് സിനിമയാണ് ഇത്. എന്നാൽ രണ്ടുപേരും രണ്ട് കഥകളിലാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ തീജയ് അരുണാസലാം, അർജുൻ ദാസ്, നാദിയ മൊയ്ദു, ദിലീപ് സുബ്ബരായൻ, സനന്ത് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജനുവരി 14-ന് ഒ.ടി.ടി റിലീസായി ആമസോൺ പ്രൈമിൽ സിനിമ ഇറങ്ങും.

CATEGORIES
TAGS