‘സാരിയിൽ മാസ്സ് ലുക്കിൽ അപർണ തോമസ്, വർണിക്കാൻ വാക്കുകൾ ഇല്ലെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം
സീ കേരളം ചാനലിൽ മിസ്റ്റർ ആൻഡ് മിസിസ് എന്ന റിയാലിറ്റി ഷോയിൽ ജീവ ജോസഫിനൊപ്പം അവതാരകയായി തിളങ്ങി നിൽക്കുന്ന താരമാണ് അപർണ തോമസ്. ഭർത്താവായ ജീവയ്‌ക്കൊപ്പം അവതാരകയായി കിടിലം കൗണ്ടറുകൾ അടിച്ച് പ്രേക്ഷകരെ പ്രീതി നേടിയ താരം കൂടിയാണ് അപർണ. ജീവ അവതാരകനായി തിളങ്ങിയ സരിഗമപയിൽ ഒരു എപ്പിസോഡിൽ എത്തിയപ്പോഴാണ് പ്രേക്ഷകർ ആദ്യമായി അപർണയെ കാണുന്നത്.
ജീവയുടെ അവതരണ രീതി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അപർണ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതരണ രംഗത്തേക്ക് വരുമെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നില്ല. മോഡലായും കാബിൻ ക്രൂ മെമ്പറായും ഒക്കെ സജീവയായിരുന്നു അപർണ. അതിന് ശേഷമാണ് അപർണ ജീവയ്‌ക്കൊപ്പം അവതാരകയായി എത്തിയത്.
മികച്ച അഭിപ്രായമാണ് പ്രേക്ഷകർ അപർണയ്ക്ക് നൽകി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഒരുപാട് ആരാധകരാണ് ഉളളത്. ജീവയും അപര്ണയും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുളളത്. ഇപ്പോഴിതാ അപർണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സിൽവർ കളർ സാരി ധരിച്ച് കട്ടകലിപ്പ് മാസ്സ് ലുക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് അപർണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അപർണയുടെ സൗന്ദര്യത്തെ വർണിക്കാൻ വാക്കുകൾ ഇല്ലായെന്നാണ് ചിലർ കടുത്ത ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ജിജോ ജെയിംസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.