‘അപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ജൂനിയർ ചീരുവിന്റെ ഫോട്ടോസ് പങ്കുവച്ച് മേഘ്‌ന..’ – കാണാം

‘അപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ജൂനിയർ ചീരുവിന്റെ ഫോട്ടോസ് പങ്കുവച്ച് മേഘ്‌ന..’ – കാണാം

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് മേഘ്‌ന രാജ്. കന്നഡ, മലയാളം സിനിമകളിൽ നിറസാന്നിദ്ധ്യം ആയി നിറഞ്ഞ് നിന്നിരുന്ന മേഘ്‌ന 4 വർഷത്തോളമായി കന്നഡയിൽ മാത്രമാണ് അഭിനയിക്കുന്നത്. മൂന്ന് വർഷം മുമ്പായിരുന്നു മേഘ്നയുടെ വിവാഹം കഴിഞ്ഞത്. കന്നഡ നടൻ ചീരഞ്ജീവി സർജയായിരുന്നു മേഘ്‌നയുടെ കഴുത്തിൽ താലി ചാർത്തിയത്.

വളരെ സന്തോഷകരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു മേഘ്‌നയുടെ കുടുംബ ജീവിതത്തിൽ അപ്രതീക്ഷിതമായിട്ടാണ് ചീരുവിന്റെ മരണം സംഭവിക്കുന്നത്. ആരാധകരെയും സഹപ്രവർത്തകരെയും ഏറെ വിഷമിപ്പിച്ച മറ്റൊരു വാർത്ത, ഭർത്താവ് മരിക്കുന്ന സമയത്ത് മേഘ്‌നയുടെ ഉദരത്തിൽ ചീരുവിന്റെ കുഞ്ഞ് വളരുന്ന എന്നതായിരുന്നു.

അച്ഛനെ ഒരു നോക്ക് കാണാൻ പറ്റാതെ ആ കുഞ്ഞ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജനിച്ചത്. ചീരുവിനെയും മേഘ്‌നയും പ്രേക്ഷകർ സ്നേഹിച്ചതുപോലെ കുഞ്ഞിന്റെ വരവിനായി ആരാധകരും കാത്തിരുന്നു. ജൂനിയർ സർജയായി ആരാധകർക്ക് വിളിക്കുന്ന കുഞ്ഞിന്റെ യഥാർത്ഥ പേര് സംബ എന്നാണ്. മകനൊപ്പമുള്ള ചിത്രങ്ങൾ മേഘ്‌ന പങ്കുവെക്കാറുണ്ട്.

മിക്കപ്പോഴും കുഞ്ഞിനൊപ്പമുള്ള വീഡിയോസും ഫോട്ടോസും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന. മകനൊപ്പമുള്ള ചെറിയ ചെറിയ നിമിഷങ്ങൾ പോലും മേഘ്‌ന ആഘോഷിക്കാറുണ്ട്. കുഞ്ഞിന് 6 മാസമായതിന്റെ സന്തോഷനിമിഷങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS