‘വടക്കുംനാഥന്റെ മുമ്പിൽ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി അനുശ്രീ..’ – ഏറ്റെടുത്ത് ആരാധകർ!!

‘വടക്കുംനാഥന്റെ മുമ്പിൽ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി അനുശ്രീ..’ – ഏറ്റെടുത്ത് ആരാധകർ!!

‘ഇന്ന് ഉത്രാടം.. നാടെങ്ങും തിരുവോണത്തിന് വരവേൽക്കാനുള്ള തിരക്കിലാണ്. മുൻവർഷങ്ങളിലെ പോലെ സ്ഥിതിഗതികൾ അത്ര നല്ലതല്ല ഈ വർഷമെങ്കിലും മലയാളികൾക്ക് ഓണമെന്ന് പറയുന്നത് ഒരു പ്രതേക ആഘോഷമാണ്. ഇതുവരെയുള്ള ഒരു സാഹചര്യങ്ങളിലൂടെ അല്ല നമ്മൾ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വളരെ ലളിതവും അതുപോലെ ജാഗ്രതയും പുലർത്തിയാണ് ഓണം മലയാളികൾ ആഘോഷിക്കുന്നത്.

സിനിമ താരങ്ങളും ഓണത്തിന്റെ പകിട്ട് കുറയാതെ തങ്ങളുടെ ആരാധകർക്ക് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. പലരും നാടൻ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ട് നടത്തിയാണ് ഓണാശംസകൾ അറിയിക്കുന്നത്. കൂട്ടത്തിൽ മലയാള തനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന നടി അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

നാടൻ വേഷങ്ങളിൽ ഇതിന് മുമ്പും ഫോട്ടോഷൂട്ടുകൾ താരം നടത്തിയെങ്കിലും കുറച്ച് ദിവസങ്ങളായി അധികം അപ്ഡേറ്റുകൾ ഒന്നും അനുശ്രീയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നില്ലായിരുന്നു.രണ്ടാഴ്‌ച മുമ്പാണ് തന്റെ മുത്തശ്ശി മരിച്ച കാര്യം താരം പോസ്റ്റ് ചെയ്തത്. അതിന് ശേഷം ഇപ്പോഴാണ് താരം വീണ്ടും സജീവമാകുന്നത്.

ഓണത്തോട് അനുബന്ധിച്ച് വടക്കുംനാഥന്റെ മണ്ണിൽ വെച്ചുള്ള അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മാവേലി കുടയും കൈയിലേന്തി തനി നാടൻ വേഷത്തിൽ ക്യാമറയ്ക്ക് മുമ്പിൽ പോസ് ചെയ്തിരിക്കുന്നത് താരത്തിന്റെ ചിത്രങ്ങൾ അതിമനോഹരമാണ്. നിഥിൻ നാരായണനാണ് അനുശ്രീയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

‘ഉത്രാടപ്പൂനിലാവേ വാ.. മുറ്റത്തെ പൂക്കളത്തിൽ.. വാടിയ പൂവണിയിൽ ഇത്തിരിപ്പാൽ ചുരത്താൻ വാ..’ എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിലെ വരികളാണ് അനുശ്രീ ക്യാപ്ഷനായി ഇട്ടിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പിങ്കി വിശാലാണ് ഈ ഫോട്ടോഷൂട്ടിൽ അനുശ്രീക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. നടി സ്വാസിക ഫോട്ടോസിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS