‘കണ്ടിരിക്കാൻ തന്നെ എന്താ രസം!! സാരിയിൽ കലക്കൻ ഡാൻസുമായി നടി അനുശ്രീ..’ – വീഡിയോ വൈറൽ

സ്വാഭാവികമായ അഭിനയ ശൈലിയുടെ സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത അഭിനയത്രിയാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ, ലാൽ ജോസ് മലയാള സിനിമയ്ക്ക് നായികമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച ഒരാളാണ്. സിനിമയിൽ വന്നിട്ട് അനുശ്രീ പത്ത് വർഷത്തോളമായി. 12-ത് മാനാണ് അനുശ്രീയുടെ അവസാനമായി ഇറങ്ങിയ സിനിമ.

സിനിമയ്ക്ക് പുറത്ത് സോഷ്യൽ മീഡിയയിലും അനുശ്രീ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പച്ച നിറത്തിലെ സാരിയിൽ കലക്കൻ ഡാൻസ് ചെയ്യുന്ന അനുശ്രീയുടെ പുതിയ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഡാൻസ് കണ്ടിരിക്കാൻ തന്നെ എന്ത് രസമാണെന്നാണ് ആരാധകർ വീഡിയോയുടെ താഴെ ഇട്ടിരിക്കുന്ന കമന്റുകൾ.

ഐശ്വര്യ ലക്ഷ്മി നായികയായ കുമാരി സിനിമയിലെ മന്ദാരപൂവേ എന്ന ഗാനത്തിനാണ് അനുശ്രീ ഡാൻസ് കളിച്ചിരിക്കുന്നത്. പ്രണവ് സി സുബാഷാണ് വീഡിയോ എടുത്തിരിക്കുന്നത്. നാടൻ വേഷങ്ങളിൽ സിനിമയിലും ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുള്ള അനുശ്രീയുടെ നാടൻ വേഷമായ സാരിയിലുള്ള ഡാൻസും ഒട്ടും മോശമല്ലെന്ന് ആരാധകർ പറയുന്നു. നടി ശിവദയും കമന്റ് ഇട്ടിട്ടുണ്ട്.

View this post on Instagram

A post shared by South Entertainment World (@south_entertainment_world)

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന താരയാണ് ഇനി ഇറങ്ങാനുള്ള അനുശ്രീയുടെ ചിത്രം. ടൈറ്റിൽ റോളിൽ തന്നെയാണ് അനുശ്രീ അഭിനയിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞ ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അനുശ്രീയെ കണ്ടിട്ടുള്ളത്. താരം തന്നെ സിനിമയിൽ നിന്നുവിട്ട് നിൽക്കുന്നതാണോ അതോ മനപൂർവം ഒഴിവാക്കുന്നതാണോ എന്ന് വ്യക്തമല്ല.

CATEGORIES
TAGS
NEWER POST‘വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമം!! നടൻ ഷൈൻ ടോം ചാക്കോയെ ഇറക്കിവിട്ടു..’ – സംഭവം ഇങ്ങനെ