‘ഞാൻ നിങ്ങളോട് വേണ്ടത്ര നന്ദി പറയാത്ത ചില കാര്യങ്ങലുണ്ട്‌..’ – ജയറാമിന് ജന്മദിനം ആശംസിച്ച് ചക്കി

മലയാളികളുടെ സ്വന്തം ജനപ്രിയ നടനായ ജയറാം തന്റെ അൻപത്തിഏഴാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ 35 വർഷത്തിന് അടുത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ജയറാം എന്നും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു. കുടുംബ ചിത്രങ്ങളിലാണ് ജയറാം കൂടുതലായി അഭിനയിച്ചിരുന്നത്. നടി പാർവതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർക്ക് സന്തോഷം നൽക്കുന്നതായിരുന്നു.

മൂത്തമകൻ കാളിദാസ് ജയറാം സിനിമയിൽ ഇന്ന് മിന്നും യുവതാരമാണ്. മലയാളത്തിലൂടെ അരങ്ങേറിയ കാളിദാസ് തമിഴിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇളയമകൾ മാളവികയും സിനിമയിലേക്ക് തന്നെ എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അച്ഛനൊപ്പം പരസ്യചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന മാളവിക ചക്കി എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

അച്ഛന്റെ ജന്മദിനത്തിൽ മകളെഴുതിയ വികാര ഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. “എല്ലാ ഭൗതിക കാര്യങ്ങൾക്കും പുറമേ, ഞാൻ നിങ്ങളോട് വേണ്ടത്ര നന്ദി പറയാത്ത ചില കാര്യങ്ങൾ ഇവിടെയുണ്ട്.. നിങ്ങളുടെ നർമ്മബോധം ഞങ്ങളിലേക്ക് പകരുന്നതിന്(ഞങ്ങൾ തുടരാൻ ശ്രമിക്കുന്നു), പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും മൂല്യം ഞങ്ങളെ ബോധ്യപ്പെടുത്തിയതിന്!

ഈ ലോകത്ത് എന്നെ സുരക്ഷിതനാക്കിയതിന്, എന്നെ വിശ്വസിച്ചതിന്, എല്ലാറ്റിനുമുപരിയായി, മികച്ച പിതാവായതിന്.. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അപ്പാ.. ജന്മദിനാശംസകൾ..”, മാളവിക ജയറാം കുറിച്ചു. ജയറാമിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് മാളവികയുടെ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയാളാണ് ജയറാം.