‘തട്ടത്തിന് മറയത്തെ ഉമ്മച്ചി കുട്ടിയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി ഇഷ തൽവാർ..’ – ഫോട്ടോസ് വൈറൽ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷ തൽവാർ. തട്ടത്തിൻ മറയത്തെ ഐഷ എന്ന ഉമ്മച്ചി കുട്ടിയായി അഭിനയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ ഇഷ അതിലൂടെ ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിരുന്നു. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്.

എങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടന്ന് ഓടിയെത്തുന്ന സിനിമ തട്ടത്തിൻ മറയത്ത് തന്നെയാണ്. ഐ ലവ് മി, ബാല്യകാലസഖി, ഗോഡ്സ് ഓൺ കൺട്രി, ബാംഗ്ലൂർ ഡേയ്സ്, 2 കൺട്രിസ്, രണം തുടങ്ങിയ മലയാള സിനിമകളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ ഒ.ടി.ടിയിൽ ഇറങ്ങിയ തീർപ്പാണ് ഇഷയുടെ അവസാനമായി ഇറങ്ങിയ മലയാള ചിത്രം. മറ്റു ഭാഷകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

ആമസോൺ പ്രൈമിൽ സൂപ്പർഹിറ്റായ വെബ് സീരിയസായ മിർസാപൂറിന്റെ രണ്ടാമത്തെ സീസണിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ ഇഷ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യൻ പൊലീസ് ഫോഴ്സ് എന്ന സീരിസിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. മലയാളത്തിൽ നേത്ര എന്ന ഒരു സിനിമയും ഇഷയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മലയാളം കഴിഞ്ഞാൽ ഹിന്ദിയിലാണ് ഏറ്റവും കൂടുതൽ അഭിനയിച്ചത്.

കുക്കോയുടെ സ്റ്റൈലിങ്ങിൽ ധ്രുവ് കപൂറിന്റെ ഡിസൈനിലുള്ള ഇഷയുടെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷെന്നോൻ മിഖായിൽ ലോബോയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അനുരാധ രാമനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആ പഴയ ഉമ്മച്ചി കുട്ടിയാണോ ഇങ്ങനെ ഗ്ലാമറസായി പുതിയ മേക്കോവറിൽ കാണുന്നതെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.