‘അമ്പോ!! ഇതുവരെ ഉള്ളതിൽ മികച്ചത്, ബെഡ് ഫോട്ടോഷൂട്ടുമായി നടി അന്ന ബെൻ..’ – ഫോട്ടോസ് വൈറൽ

‘അമ്പോ!! ഇതുവരെ ഉള്ളതിൽ മികച്ചത്, ബെഡ് ഫോട്ടോഷൂട്ടുമായി നടി അന്ന ബെൻ..’ – ഫോട്ടോസ് വൈറൽ

സിനിമകളിൽ അഭിനയിക്കുക എന്നത് പോലെ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ് അഭിനയിക്കുന്ന ചിത്രങ്ങൾ ഹിറ്റായി മാറുക എന്നത്. സിനിമ പരാജയപ്പെട്ടു കഴിഞ്ഞാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആ സിനിമയിൽ അഭിനയിക്കുന്ന നായകനെയും നായികയെയും തന്നെയായിരിക്കും. അതുകൊണ്ട് താരങ്ങൾ പലപ്പോഴും വളരെ ശ്രദ്ധാപൂർവ്വമായിരിക്കും സിനിമ തിരഞ്ഞെടുക്കാറുളളത്.

ഇതുവരെ അഭിനയിച്ച മിക്ക സിനിമകളും തിയേറ്ററുകളിൽ വിജയിച്ച ഒരു നായിക നടിയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റിസ് എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അന്ന ബെൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് അന്നയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് നടി അന്ന ബെൻ.

അച്ഛന്റെ പേരിൽ അറിയപ്പെടുന്നതിനെക്കാൾ ആദ്യ സിനിമയിൽ അഭിനയിക്കാൻ ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് അന്ന. ഹെലൻ, കപ്പേള, സാറാസ് തുടങ്ങിയ മികച്ച സിനിമകളിൽ ഒന്നിന് പിറകെ ഒന്നായി പിന്നീട് അന്ന ബെൻ നായികയായി. അതിന് ശേഷം ആഷിഖ് അബുവിന്റെ നാരദൻ എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട വേഷത്തിൽ അന്ന ബെൻ അഭിനയിച്ചു.

നൈറ്റ് ഡ്രൈവ് ആണ് അന്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. 2 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇതിനോടകം അന്ന നേടിയിട്ടുണ്ട്. അന്നയുടെ ഏറെ വേറിട്ട ഒരു ഫോട്ടോഷൂട്ടാണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. ബെഡ് റൂമിലെ കിടക്കയിൽ കിടന്നുള്ള ഷൂട്ടാണ് ഇത്. വൈറ്റ് ഷാഡോ ഫിലിംസിന് വേണ്ടി സൂസന്നയാണ് അന്നയുടെ പുതിയ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS