‘തായ്‌ലൻഡിൽ അവധി ആഘോഷിച്ച് അഞ്ജു കുര്യൻ, പൂൾ ചിത്രങ്ങളുമായി താരം..’ – ഫോട്ടോസ് വൈറൽ

അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത നേരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അഞ്ജു കുര്യൻ. അതിൽ നിവിൻ പൊളിയുടെ അനിയത്തിയുടെ റോളിൽ അഭിനയിച്ച അഞ്ജു പിന്നീട് പ്രേമത്തിലും ഓം ശാന്തി ഓശാനയിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത രണ്ട് പെണുങ്ങളിലൂടെ ആദ്യമായി പ്രധാന റോളിൽ തിളങ്ങി.

ആസിഫ് അലിയുടെ നായികയായി കവി ഉദേശിച്ചത് എന്ന സിനിമയിൽ വന്ന ശേഷമാണ് അഞ്ജു മലയാളികൾക്ക് കൂടുതൽ സുപരിചിതയും പ്രിയങ്കരിയുമായി മാറിയത്. ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലൂടെ തമിഴിലും നായികയായി തുടക്കം കുറിച്ച അഞ്ജുവിന് കേരളത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആരാധകരുള്ളത് തമിഴ് നാട്ടിലാണ്. മ്യൂസിക് വീഡിയോസിലെ പ്രകടനമാണ് അതിന് കാരണമായത്.

തമിഴിലും മലയാളത്തിലുമായി മാറിമാറി അഭിനയിക്കുന്ന അഞ്ജുവിന്റെ അവസാന പുറത്തിറങ്ങിയ മലയാള സിനിമ മേപ്പടിയാനാണ്. സിലാ നേരങ്ങളിൽ സിലാ മനിദർഗൾ എന്ന തമിഴ് സിനിമയാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയത്. മൂന്നോളം സിനിമകളുടെ വർക്കുകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിൽ ഒരെണ്ണം മലയാളമാണ്. ഞാൻ പ്രകാശൻ, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ മലയാള സിനിമകളിലും അഞ്ജു നായികയായിരുന്നു.

ഇപ്പോൾ അഞ്ജു തന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ബ്രേക്ക് എടുത്ത് തായ്‌ലൻഡിൽ വെക്കേഷൻ മോഡിലേക്ക് പോയിരിക്കുകയാണ്. അവിടെയുള്ള ഒരു റിസോർട്ടിലെ പൂളിന്റെ സൈഡിൽ ഇരിക്കുന്ന ഫോട്ടോസ് അഞ്ജു പങ്കുവച്ചിട്ടുമുണ്ട്. സുഹൃത്ത് ഷെറിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്റെ ക്രഷ് എന്നാണ് ഒട്ടുമിക്ക താരത്തിന്റെ തമിഴ് ആരാധകരും ഫോട്ടോസിന് താഴെ ഇട്ടിരിക്കുന്ന കമന്റ്.

CATEGORIES
TAGS