‘ട്രെയിനറെ കൊണ്ട് വടി എടുപ്പിച്ച് നടി സ്വാസിക, കഠിനമായ വർക്ക്ഔട്ടുമായി താരം..’ – വീഡിയോ വൈറൽ

തമിഴ് സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലേക്ക് വരികയും ചെറിയ വേഷങ്ങളിൽ തുടക്കത്തിൽ അഭിനയിച്ച് കരിയർ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്ത ഒരാളാണ് നടി സ്വാസിക വിജയ്. വൈഗൈ എന്ന തമിഴ് സിനിമയിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. ടെലിവിഷൻ സീരിയലുകളാണ് സ്വാസികയ്ക്ക് സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കാൻ കാരണമായത്.

സൂപ്പർഹിറ്റായ പരമ്പരയായ സീതയാണ് സ്വാസികയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. അതിന് ശേഷം സിനിമയിൽ ധാരാളം വേഷങ്ങൾ താരത്തിന് ലഭിച്ചു. കട്ടപ്പനയിലെ ഹൃതിക് റോഷൻ മുതൽ ഇങ്ങോട്ട് സ്വാസികയ്ക്ക് നല്ല സിനിമകളുടെ ഭാഗമാകാനും മികച്ച വേഷങ്ങളും ലഭിക്കാൻ തുടങ്ങി. 2020 മികച്ച സ്വഭാവ നടിക്കുള്ള അവാർഡും സ്വാസികയ്ക്ക് സംസ്ഥാന അവാർഡിൽ ലഭിച്ചിരുന്നു.

ഈ അടുത്തിടെ ഇറങ്ങിയ ചതുരം എന്ന സിനിമയിൽ അതിശക്തമായ കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. ഒരുപക്ഷേ പലരും ചെയ്യാൻ മടിക്കുന്ന ഒരു വേഷമായിരുന്നു അത്. ഇന്റിമേറ്റ് രംഗങ്ങൾ ഉൾപ്പടെയുള്ള സീനുകൾ ആ സിനിമയിലുണ്ടായിരുന്നു. ഇതുവരെ ഈ വർഷം എട്ട് സിനിമകളാണ് സ്വാസികയുടെ ഇറങ്ങിയിട്ടുള്ളത്. മിക്കതിലും വളരെ നല്ല റോളുകളാണ് സ്വാസിക ലഭിച്ചിരുന്നത്.

31-കാരിയായ സ്വാസിക ഫിറ്റ്.നെസ് ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ്. നർത്തകി ആയതുകൊണ്ട് തന്നെ അതിലൊരു കുറവും താരത്തിന് പ്രതേകിച്ച് വരില്ലെങ്കിലും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല താരം. ഇപ്പോഴിതാ തന്റെ ട്രെയിനർ വടി കൈപിടിച്ച് കൊണ്ട് സ്വാസികയെ വർക്ക് ഔട്ട് ചെയ്യിപ്പിക്കുന്ന ഒരു വീഡിയോ വൈറലാവുന്നത്. ട്രെയിനറായ ദിൽസിൽ എം ഇകബാലാണ് വീഡിയോ പങ്കുവച്ചത്.