‘ബെഡിൽ കട്ട സ്റ്റൈലിഷ് ലുക്കിൽ ദിൽഷ പ്രസന്നൻ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസിന്റെ മലയാളം പതിപ്പിന്റെ നാലാമത്തെ സീസണിൽ ടൈറ്റിൽ വിന്നറായി മാറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിൽഷ പ്രസന്നൻ. ദിൽഷ ആ ഷോയിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരുള്ള ഒരാളാണ്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു ദിൽഷ.

അന്ന് തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സുകളിൽ ഇടം പിടിച്ച ദിൽഷ ഒരു ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസിലേക്ക് എത്തിയത്. ഡി ഫോർ ഡാൻസിൽ കണ്ടയൊരു ദിൽഷയെ അല്ല മലയാളികൾ ബിഗ് ബോസിൽ കണ്ടത്. വളരെ കരുത്തുറ്റ ഒരു മത്സരാർത്ഥിയായിരുന്നു. വാക്കുകൾ കൊണ്ടും പ്രവർത്തികളും കൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ദിൽഷ തന്നെ ഒടുവിൽ അതിന്റെ വിജയിയായി തീർന്നു.

ദിൽഷയുടെ വിജയത്തിന് പിന്നാലെ മറ്റ് ചില മത്സരാർത്ഥികളുടെ ആരാധകർ ചില വിമർശനങ്ങളൊക്കെ ഉന്നയിച്ചിരുന്നു. ചിലതിനൊക്കെ ദിൽഷ മറുപടി കൊടുത്തപ്പോൾ ചിലതിനെ താരം മൈൻഡ് ചെയ്യുക പോലുമില്ല. സഹമത്സരാർത്ഥി ആയിരുന്ന റോബിന്റെ ആരാധകരിൽ നിന്നുള്ള മോശം കമന്റുകളാണ് പിന്നീടുണ്ടായത്. ഇപ്പോൾ വീണ്ടും ടെലിവിഷൻ പ്രേമികളെ കൈയിലെടുക്കാൻ വന്നിരിക്കുകയാണ് താരം.

ഏഷ്യാനെറ്റിലെ ഡാൻസ് ഷോയായ ഡാൻസിംഗ് സ്റ്റാർസിലെ മത്സരാർത്ഥിയാണ് ദിൽഷ. അതെ സമയം ദിൽഷ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ബെഡ് ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഡാനിയേൽ വെല്ലിംഗ് ടൺ എന്ന ബ്രാൻഡിന് വേണ്ടിയാണ് ദിൽഷ ഈ ഷൂട്ട് എടുത്തിരിക്കുന്നത്. ഫർഹാൻ ഫസലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വൈറ്റ് ഷർട്ടിൽ നല്ല ഗ്ലാമറുണ്ട് കാണാൻ എന്ന് ആരാധകർ അഭിപ്രായപ്പെട്ടു.