‘വിവാഹ ചടങ്ങളിൽ മഞ്ഞയിൽ തിളങ്ങി നടി നീത പിള്ള, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കാളിദാസ് ജയറാം മലയാളത്തിൽ നായകനായി ആദ്യമായി അഭിനയിച്ച സിനിമയായ പൂമരത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി നീത പിള്ള. ഐറിൻ ജോർജ് എന്ന നായികാ കഥാപാത്രത്തെയാണ് നീത ആ സിനിമയിൽ അവതരിപ്പിച്ചത്. കാളിദാസ് അവതരിപ്പിച്ച കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അത്. പ്രേക്ഷകരുടെ ശ്രദ്ധനേടാനും നീതയ്ക്ക് സാധിച്ചു.

ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച നീത എബ്രിഡ് ഷൈൻ തന്നെ സംവിധാനം ചെയ്ത ‘ദി കുങ് ഫു മാസ്റ്റർ’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അതിൽ നീത ആയിരുന്നു പ്രധാന റോളിൽ അഭിനയിച്ചിരുന്നത്. സിനിമ വലിയ വിജയം ആയിരുന്നില്ലെങ്കിൽ കൂടിയും നീതയുടെ ആക്ഷൻ രംഗങ്ങൾക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. തൊടുപുഴ സ്വദേശിനിയാണ് നീത പിള്ള.

സുരേഷ് ഗോപി ചിത്രമായ ‘പാപ്പനിലാണ് അവസാനമായി നീത അഭിനയിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ സിനിമയായിരുന്നു ഇത്. അതിൽ സുരേഷ് ഗോപിയുടെ മകളും പൊലീസ് ഓഫീസറുമായ ഒരു റോളിലാണ് നീത പിള്ള അഭിനയിച്ചിരുന്നത്. ഷൈലോക്കിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാം തൂണ് എന്ന സിനിമയാണ് അടുത്തതായി നീതയുടെ ഇറങ്ങാനുള്ളത്.

നീത പിള്ള സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. മഞ്ഞ നിറത്തിലെ ഔട്ട്.ഫിറ്റിൽ അതിസുന്ദരിയായി തിളങ്ങിയ നീതയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹണി കോംബ് വെഡിങ്ങാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്യൂട്ട് ചിരിയോടുകൂടിയാണ് ചിത്രങ്ങളിൽ നീതയെ കാണാൻ സാധിക്കുന്നത്.