‘ഗ്ലാമറസ് ഡാൻസുമായി ദീപിക പദുകോൺ, ഒപ്പം ഷാരൂഖും!! പഠാനിലെ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറലാകുന്നു

ഷാരൂഖ് ഖാനെ നായകനായി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാൻ. നാല് വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാൻ പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ തിയേറ്ററുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരും താരത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ഷാരൂഖിന്റെ ഒരു സൂപ്പർഹിറ്റ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും ഇതോടെ അവസാനിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ചെന്നൈ എക്സ് പ്രെസ്സിന് ശേഷം ഇറങ്ങിയ മിക്ക സിനിമകളും തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. പഠാൻ ടീസർ ഇറങ്ങിയപ്പോൾ വൻ ഹിറ്റായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒപ്പം നിൽക്കുന്ന ടീസർ ആയിരുന്നു. ദീപിക പദുകോൺ ആണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്. ഷാരൂഖിനും ദീപികയ്ക്കും ചെന്നൈ എക്സ് പ്രെസ്സ് ആവർത്തിക്കാൻ ആകുമോ എന്ന് കണ്ടറിയാം.

ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. ഷാരൂഖും ദീപികയും ഒരുമിച്ചുള്ള ഒരു ഗ്ലാമറസ് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബിഷാരം രംഗ് എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. വീഡിയോ ഇറങ്ങി മിനിറ്റുകൾക്ക് അകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്. കുമാറിന്റെ വരികൾക്ക് വിശാലും ഷെയ്‌ഖറും ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷം ദീപികയെ അതീവ ഗ്ലാമറസായി ഒരു ഗാനരംഗത്തിൽ കാണാൻ ആരാധകർക്ക് കഴിഞ്ഞിരിക്കുകയാണ്. റോയുടെ ഫീൽഡ് ഏജന്റായിട്ടതാണ് ഷാരൂഖ് സിനിമയിൽ അഭിനയിക്കുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചാണ് ജനുവരി 25-നാണ് പഠാൻ ലോകം എമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്.


Posted

in

,

by