‘ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ ശക്തിയാകും, വർക്ക്ഔട്ടുമായി അമൃത സുരേഷ്..’ – വീഡിയോ വൈറൽ

കഴിഞ്ഞ 2 ദിവസമായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും ഒന്നിക്കാൻ പോകുന്നുവെന്നത്. ആദ്യ വിവാഹബന്ധത്തിൽ നിന്ന് രണ്ട് പേരും വേർപിരിഞ്ഞ് താമസിക്കുന്നവരാണ്. ഇരുവരും ഒന്നിക്കാൻ പോകുന്നുവെന്ന് വാർത്ത വന്നതോടെ ചില വിമർശനങ്ങളും വന്നിരുന്നു.

അതിനെതിരെ ഇരുവരും വളരെ ശക്തമായി സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിച്ചിരുന്നു. അന്യരുടെ ജീവിതത്തിൽ ഒരു ജോലിയുമില്ലാതെ അഭിപ്രായം പറയുന്നവർക്ക് തങ്ങളുടെ വക പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു എന്ന് പോസ്റ്റ് ഇട്ടുകൊണ്ടാണ് അമൃതയും ഗോപിസുന്ദറും വിമർശിച്ചത്. അമൃത സുരേഷ് സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ്.

ഇത്രയും സംഭവങ്ങൾ നടക്കുമ്പോഴും അതിന് മൈൻഡ് ചെയ്യാതെ അമൃത തന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് അമൃത കുറിച്ച് ക്യാപ്ഷനാണ് പലർക്കുമുള്ള മറുപടിയായി തോന്നുന്നത്. “ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ നിങ്ങൾക്ക് ആവശ്യമായ ശക്തിയാകും.. ഉപേക്ഷിക്കരുത്!! നിങ്ങൾ ഉപേക്ഷിക്കാൻ പോകുമ്പോൾ, നിങ്ങൾ മതിയായവനല്ലെന്ന് പറഞ്ഞവരെ ഓർക്കുക..”, അമൃത കുറിച്ചു.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

ഇങ്ങനെ ഫിറ്റായി ഇരിക്കാൻ കഴിയുന്നതിന്റെ ട്രെയിനറെ മെൻഷൻ ചെയ്‌ത്‌ നന്ദി പറയാനും താരം മറന്നിട്ടില്ല. അമൃത പലർക്കും പ്രചോദനമാണെന്ന് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. ഗോപിസുന്ദറും അമൃതയും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ടെങ്കിലും ആ കാര്യത്തിൽ സ്ഥിരീകരണം ഒന്നും ഇരുവരുടെയും ഭാഗത്ത് നിന്നും വന്നിട്ടില്ല.

CATEGORIES
TAGS