‘മകൾക്ക് ഒപ്പം കൂർഗിൽ ഗായിക അമൃത സുരേഷ്, റിസോർട്ടിൽ അടിച്ചുപൊളിച്ച് ഇരുവരും..’ – ഫോട്ടോസ് വൈറൽ

‘മകൾക്ക് ഒപ്പം കൂർഗിൽ ഗായിക അമൃത സുരേഷ്, റിസോർട്ടിൽ അടിച്ചുപൊളിച്ച് ഇരുവരും..’ – ഫോട്ടോസ് വൈറൽ

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ പിന്നീട് മലയാള സിനിമ രംഗത്ത് പിന്നണി ഗായികയും മാറുകയും ധാരാളം ഹിറ്റ് ഗാനങ്ങൾ പാടുകയും ചെയ്ത ഒരാളാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗറിന്റെ വേദിയിൽ നിന്ന് അമൃത തെലുങ്കിൽ വരെ പാടി നിൽക്കുകയാണ്. അമൃതയുടെ ശ്രുതിമധുരമായ ശബ്ദം തന്നെയാണ് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണമായത്.

ജൂണിൽ മിന്നി മിന്നി എന്ന ഗാനമാണ് അമൃതയുടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം. കരിയറിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായപ്പോഴും വ്യക്തി ജീവിതത്തിൽ ഒരുപാട് മോശം അനുഭവങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സ്റ്റാർ സിംഗറിന്റെ വേദിയിൽ വച്ച് സ്പെഷ്യൽ അതിഥിയായി എത്തിയ നടൻ ബാലയുമുള്ള പ്രണയവും പിന്നീടുള്ള വിവാഹവും ജീവിതവും വിവാഹമോചനവുമെല്ലാം മലയാളികൾ കണ്ടതാണ്. അതിൽ ഒരു മകളും താരത്തിനുണ്ട്.

മകൾ അവന്തിക അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഏറെ വർഷങ്ങളായി മകൾക്ക് ഒപ്പമുള്ള ജീവിതവുമായി മുന്നോട്ട് പോയ അമൃത ഈ വർഷമാണ് വീണ്ടുമൊരു പങ്കാളിയെ കണ്ടെത്തിയത്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. മകൾക്കും ഗോപി സുന്ദറിനും ഒപ്പം ഒന്നിച്ച് അടിച്ചുപൊളിച്ചാണ്‌ അമൃത. മകൾക്ക് ഒപ്പം കൂർഗിലെ റിസോർട്ടിൽ സമയം ചിലവഴിക്കാൻ പോയതിന്റെ ചിത്രങ്ങൾ അമൃത പങ്കുവച്ചിട്ടുണ്ട്.

കൂർഗ് വൈൽഡർനെസ് റിസോർട്ട് ആൻഡ് സ്പായിലാണ് അമൃത മകൾക്ക് ഒപ്പം പോയത്. ഗോപിയേട്ടന് എന്ത്യേ എന്ന് ചിലർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്. അമൃതയുടെ ആദ്യ ഭർത്താവായ ബാല കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾക്ക് മുന്നിൽ അവരെ കൊള്ളിച്ച് സംസാരിച്ചത് സോഷ്യൽ മീഡിയിൽ വലിയ വൈറലായിരുന്നു. ഗോപി സുന്ദറോ അമൃതയോ ഇതുവരെ അതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

CATEGORIES
TAGS