‘യാ മോനെ!! മ്യാരക മേക്കോവറിൽ ഞെട്ടിച്ച് നടി ഐശ്വര്യ ലക്ഷ്മി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലൂടെ നായികയായി തുടങ്ങി, ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഐശ്വര്യ, മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവത്തിൽ അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ തിളങ്ങി നിൽക്കുകയാണ് താരം.

മലയാളത്തിൽ അടുപ്പിച്ച് നിരവധി സൂപ്പർഹിറ്റുകളിൽ നായികയായ നിൽക്കുമ്പോഴായിരുന്നു അന്യഭാഷാ സിനിമകളിൽ നിന്ന് ഐശ്വര്യയ്ക്ക് അവസരങ്ങൾ ലഭിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരുഇടവേള അതായിരുന്നു ഐശ്വര്യയുടെ ആദ്യ സിനിമ. തമിഴിലെ ആദ്യ സിനിമ ആക്ഷൻ ആയിരുന്നു. ഈ വർഷമാണ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് ഭാഷകളിലും ആരാധകരെ സ്വന്തമാക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

പൊന്നിയൻ സെൽവത്തിൽ പൂകുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. അതും വളരെ പ്രധാനപ്പെട്ട ഒരു റോൾ തന്നെയാണ് ഐശ്വര്യയ്ക്ക് നൽകിയിരുന്നത്. തമിഴിൽ വിഷ്ണു വിശാലിന് ഒപ്പം അഭിനയിച്ച ഗട്ട ഗുസ്തിയാണ് ഐശ്വര്യയുടെ അവസാനം ഇറങ്ങിയ സിനിമ. ബി. ഉണ്ണികൃഷ്ണൻ, മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ, ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത എന്നിവയാണ് അടുത്ത സിനിമകൾ.

ഗട്ട ഗുസ്തിയുടെ പ്രൊമോഷന്റെ ഭാഗമായി ഐശ്വര്യ ചെയ്ത ഒരു സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഷഹീൻ താഹയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉസ്മാൻ അബ്ദുൾ റസാഖിന്റെ ഡിസൈനിലുള്ള കറുപ്പ് സ്യുട്ട് ധരിച്ചാണ് ഐശ്വര്യ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ധന്യ രാഘവനാണ് ഐശ്വര്യയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തത്.