‘ബോട്ടിൽ ദുബായ് രാത്രി കാഴ്ചകൾ കണ്ട് അഹാന കൃഷ്ണ, കൂടെയുള്ള ആളെ കണ്ടോ..’ – ഫോട്ടോസ് വൈറൽ

നായികയായി അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിൽ കൂടിയും മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് അഹാന കൃഷ്ണ. വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത ഇത്രത്തോളം ആരാധകരെ ഉണ്ടാക്കിയ ഒരു താരമുണ്ടോ എന്നത് സംശയമാണ്. 2014-ലായിരുന്നു അഹാനയുടെ ആദ്യ സിനിമ. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ആറ് സിനിമകളിൽ മാത്രമാണ് അഹാന അഭിനയിച്ചിട്ടുള്ളത്. ഇതിൽ തന്നെ നായികയായി 3 സിനിമകളാണ് ചെയ്തിരിക്കുന്നത്.

നടനും ബി.ജെ.പി രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന. 27-കാരിയായ അഹാനയ്ക്ക് മൂന്ന് അനിയത്തിമാരുമുണ്ട്. ലുക്കാ എന്ന സിനിമയ്ക്ക് ശേഷം അഹാനയ്ക്ക് ആരാധകരെ ഒരുപാട് ലഭിച്ചു. ലോക്ക് ഡൗൺ നാളുകളിൽ സമൂഹ മാധ്യമങ്ങളിൽ ധാരാളം വീഡിയോസും ടിക്-ടോക്കും ഒക്കെ ചെയ്ത അഹാന കൂടുതൽ സജീവമായി നിന്നത് അഹാനയ്ക്ക് ഒരുപാട് നേട്ടമായി.

അഹാന അനിയത്തിമാരെയും ഈ കാലയളവിൽ മലയാളികൾക്ക് സുപരിചിതരാക്കി മാറ്റി. ഇന്നും നാല് പേരും അറിയപ്പെടുന്ന താരങ്ങളാണ്. ഒരാൾ അഹാനയെ പോലെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. യാത്രകൾ ചെയ്ത അവിടെയുള്ള കാഴ്ചകൾ തന്റെ ആരാധകരുമായി പങ്കുവെക്കാൻ ശ്രമിക്കുന്ന ഒരാളാണ് അഹാന. കുടുംബത്തിലെ എല്ലാവർക്കും ഒപ്പവും ഒറ്റയ്ക്കും ഒക്കെ യാത്ര ചെയ്യാറുണ്ട് അഹാന.

ഇപ്പോഴിതാ അമ്മ സിന്ധുവിനും കൃഷ്ണകുമാറിനും ഒപ്പം ദുബൈയിൽ പോയിരിക്കുകയാണ് അഹാന. മിറക്കിൾ ഗാർഡൻ കാണാൻ പോയതിന്റെ ചിത്രങ്ങൾക്ക് ശേഷം ദുബായിൽ രാത്രി കാഴ്ചകൾ ബോട്ടിൽ യാത്ര ചെയ്തുകൊണ്ട് ആസ്വദിക്കുന്ന ഫോട്ടോസും അഹാന പങ്കുവച്ചിട്ടുണ്ട്. നടി രജീഷ വിജയനും താരത്തിന് ഒപ്പം ഒരു ഫോട്ടോയിലുണ്ട്. ഏതാണ് ഈ ഹോട്ട് സുന്ദരി എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് കണ്ടിട്ട് ചോദിക്കുന്നത്.