‘ഇതുപോലെയുള്ള നിമിഷങ്ങൾ നിന്റെ കൂടെ മാത്രം!! ക്യൂട്ടായി അമൃത സുരേഷ്..’ – വീഡിയോ വൈറൽ

‘ഇതുപോലെയുള്ള നിമിഷങ്ങൾ നിന്റെ കൂടെ മാത്രം!! ക്യൂട്ടായി അമൃത സുരേഷ്..’ – വീഡിയോ വൈറൽ

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള സിനിമയിലെ തിരക്കുള്ള പിന്നണി ഗായികമാരിൽ ഒരാളായി മാറിയ താരമാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികൾക്ക് സുപരിചിതയായ അമൃത അതെ ഷോയിലെ വിധികർത്താവായ ശരത്തിന്റെ സംഗീതത്തിൽ തന്നെ പാടി കൊണ്ട് സിനിമയിലേക്ക് എത്തുകയും ചെയ്തു. അതൊരു മികച്ച തുടക്കമായി മാറി.

അമൃതയുടെ കരിയർ ജീവിതം മാത്രമല്ല പേർസണൽ ലൈഫും മലയാളികൾക്ക് അടുത്തറിയാവുന്നതാണ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് ബാലയും പരിചിതയാകുന്നതും പിന്നീട് ഇരുവരും പ്രണയത്തിലായി വിവാഹിതരായതുമെല്ലാം. പക്ഷേ മലയാളികളെ ഏറെ വിഷമിപ്പിച്ചുകൊണ്ട് ആ വിവാഹ ബന്ധം അധികം നാൾ നിന്നിരുന്നില്ല. മകൾ അവന്തികയ്ക്ക് ഒപ്പം അമൃത മാറി താമസിക്കുകയും ചെയ്തു.

ബാലയുമുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഏറെ വർഷമായി ഒറ്റയ്ക്ക് ജീവിക്കുന്ന അമൃത ഒരു കൂട്ടായി ഈ അടുത്തിടെയാണ് ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഗോപി സുന്ദറിനും നേരത്തെ വിവാഹ ബന്ധവും ലിവിങ് റിലേഷൻഷിപ്പുമൊക്ക ഉണ്ടായിരുന്നു. അമൃതയും ഗോപി സുന്ദറും ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തതോടെ പലരും ഇരുവർക്കും എതിരെ പരസ്യം കമന്റുകളും വിമർശനങ്ങളും ഇടുകയുണ്ടായി.

അതുകൊണ്ട് ഒന്നും തന്നെ ഇരുവരുടെയും സ്നേഹത്തിൽ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞിരുന്നില്ല. ഗോപിയ്ക്ക് ഒപ്പം യാത്രകൾ പോയും ജീവിതത്തിലെ ഓരോ മുഹൂർത്തവും അടിച്ചുപൊളിച്ച് ആഘോഷിക്കുകയുമാണ് അമൃത. ഇപ്പോഴിതാ ദുബായ് ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുന്ന ഒരു വീഡിയോ അമൃത പങ്കുവച്ചിരിക്കുകയാണ്. ഗോപിസുന്ദറാണ് വീഡിയോ എടുത്തിരിക്കുന്നത്.

“ഇതുപോലെയുള്ള നിമിഷങ്ങൾ നിന്റെ കൂടെ മാത്രം.. എന്റേത്..”, എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ അമൃത പോസ്റ്റ് ചെയ്തത്. ഇത് കൂടാതെ ഗോപിയുടെ ഫോട്ടോ എടുക്കുന്ന അമൃതയുടെ ഒരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. “എന്റെ എല്ലാ ക്ലിക്കുകളും വൃത്തികെട്ടതാണെങ്കിലും എനിക്ക് മുന്നിൽ പോസ് ചെയ്യാൻ നീ മടിച്ചിരുന്നില്ല..”, എന്നായിരുന്നു അതിന് ഇട്ട ക്യാപ്ഷൻ.

CATEGORIES
TAGS