‘ആരായാലും ചെയ്തു പോകും!! സുഹൃത്തിന്റെ വിവാഹ പാർട്ടിക്ക് അഹാന ചെയ്തത് കണ്ടോ..’ – വീഡിയോ കാണാം
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട യുവനടിമാരിൽ ഒരാളാണ് നടി അഹാന കൃഷ്ണ. അതുകൊണ്ട് തന്നെ അധികം ആളുകൾക്ക് പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. രാജീവ് രവി സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഈ അഭിനയത്രിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നായികയായും സഹനടിയായും അഹാന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അടി, നാൻസി റാണി തുടങ്ങിയ സിനിമകളാണ് ഇനി അഹാനയുടെ പുറത്തിറങ്ങാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ യുവനടിമാരിൽ ഏറ്റവും സജീവമായ ഒരാളാണ് അഹാന. അഹാന തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സുഹൃത്തിന്റെ വിവാഹ പാർട്ടിയിൽ സംഭവിച്ച ഒരു കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
ഡി.ജെയിൽ ഇംഗ്ലീഷ് പാട്ടുകൾ പ്ലേ ചെയ്യുമ്പോൾ ബോർ അടിച്ചിരിക്കുകയും അപ്രതീക്ഷിതമായി ഒരു ദേശി ഗാനം കേൾക്കുമ്പോൾ തുള്ളിച്ചാടുന്ന ഒരു വീഡിയോയാണ് അഹാന പോസ്റ്റ് ചെയ്തത്. “കഴിഞ്ഞ 10 മിനിറ്റായി ഡി.ജെ തുടർച്ചയായി ഇംഗ്ലീഷ് പാട്ടുകൾ പ്ലേ ചെയ്യുമ്പോൾ നിങ്ങൾ ഒരു സൈഡിൽ ഒരു ദേശി പാട്ട് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, പെട്ടെന്ന്, ലുങ്കി ഡാൻസ് പ്ലേ ചെയ്യുമ്പോൾ.. നിങ്ങൾക്ക് ഇത് കിട്ടില്ലേ? ആവേശത്തിലാണോ? എന്നോട് പറയൂ..”, അഹാന കുറിച്ചു.
View this post on Instagram
പാട്ട് പ്ലേ ചെയ്ത ഉടനെ കസേരയിൽ നിന്ന് ചാടി എഴുനേൽക്കുകയും തകർപ്പൻ ഡാൻസ് ചെയ്യുകയും ചെയ്യുന്ന അഹാനയെ വീഡിയോയിൽ കാണാൻ സാധിക്കും. ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്നതാണെന്നാണ് നടി അന്ന ബെൻ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തിൽ അധികം കാഴ്ചക്കാരാണ് അഹാനയുടെ ആ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ലഭിച്ചത്.