‘ജോസഫിലെ നായികയാണോ ഇത്!! മാധുരിയുടെ വർക്ക്ഔട്ട് കണ്ട് ഞെട്ടി ആരാധകർ..’ – വീഡിയോ വൈറൽ

ജോജു ജോർജ് നായകനായി അഭിനയിച്ച് പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സിനിമായിരുന്നു ജോസഫ്. ത്രില്ലർ ചിത്രമായ ജോസഫിൽ ജോജുവിന്റെ കാമുകിയുടെ റോളിൽ അഭിനയിച്ച് നായികയായി തിളങ്ങിയ താരമായിരുന്നു മാധുരി ബ്രഗാനസ. ജോസഫിലെ കഥാപാത്രത്തിലൂടെയാണ് മാധുരിയെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ജോസഫായിരുന്നില്ല മാധുരിയുടെ ആദ്യ ചിത്രം.

അനൂപ് മേനോനും മിയയും പ്രധാന വേഷത്തിൽ എത്തിയ “എന്റെ മെഴുതിരി അത്താഴങ്ങൾ” എന്ന സിനിമയിലാണ് മാധുരി ആദ്യമായി അഭിനയിച്ചത്. ജോസഫിന് ശേഷം കൂടുതൽ നല്ല അവസരങ്ങൾ മാധുരിയെ തേടിയെത്തി. ജയറാം നായകനായ പട്ടാഭിരാമൻ, മോഹൻലാൽ നായകനായ ‘ഇട്ടിമാണി – മെയിഡ് ഇൻ ചൈന’ തുടങ്ങിയ സിനിമകളിൽ മാധുരി അഭിനയിച്ചിട്ടുണ്ട്.

ബാംഗ്ലൂർ സ്വദേശിനിയാണ് മാധുരി. അൽ മല്ലു എന്ന സിനിമയിൽ ഒരു പാട്ടിൽ മാധുരി അഭിനയിച്ചിട്ടുണ്ട്. കുഷ്‌ക എന്ന സിനിമയിലൂടെ കന്നഡയിലും മാധുരി ആരങ്ങേറിയിരുന്നു. കഴിഞ്ഞ 2 വർഷത്തിനിടയിൽ മാധുരിയുടെ പുതിയ സിനിമകൾ ഒന്നും റിലീസ് ചെയ്തിട്ടില്ല. വാരൽ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളാണ് ഇനി മാധുരിയുടെ പുറത്തിറങ്ങാനുളളത്.

ജോസഫിൽ അഭിനയിച്ചപ്പോഴുള്ള ലുക്കിലല്ല താരത്തിനെ ഇപ്പോൾ കാണാൻ സാധിക്കുന്നത്. തടി കുറച്ച് ജിമ്മിൽ കൃത്യമായ വർക്ക് ഔട്ടുകൾ ചെയ്യുന്ന ഒരാളാണ് മാധുരി ഇപ്പോൾ. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മാധുരി. ജോസഫിലെ നായിക തന്നെയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നത്.