‘കാണാൻ എന്ത് ക്യൂട്ട് ലുക്കാണ്!! ദാവണി ഉടുത്ത് ആരാധക മനം കവർന്ന് ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ നിരവധി ബാലതാരങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ വരുന്ന താരങ്ങൾ ചിലപ്പോൾ ഒന്ന്, രണ്ട് സിനിമകളിൽ മാത്രം അഭിനയിക്കുകയും മറ്റു ചിലർ കുറെ അധികം സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്യാറുണ്ട്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇവരിൽ പലരും സിനിമയിൽ നായകനായോ നായികയായോ ഒക്കെ മടങ്ങി വരുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുള്ളതാണ്.

ഇന്നത്തെ കാലത്ത് സിനിമയിൽ താരമായി അഭിനയിച്ചാൽ സോഷ്യൽ മീഡിയകളിൽ ധാരാളം ഫാൻസിനെ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്താലും അവരുടെ വിശേഷങ്ങൾ പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. 2018-ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ദേവിക സഞ്ജയ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ ഫഹദ് ഫാസിലാണ് നായകനായി അഭിനയിച്ചത്. സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളിലാണ് ദേവിക അഭിനയിച്ചത്. ചെറു ബഡ്ജറ്റിൽ ഇറങ്ങിയ സിനിമ 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. ആ സിനിമ ഇറങ്ങിയ ശേഷം ദേവികയ്ക്ക് ഒരുപാട് ആരാധകരെ സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നു.

സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന സിനിമയിലാണ് അവസാനമായി ഇറങ്ങിയത്. ജയറാമിന്റെയും മീര ജാസ്മിന്റെയും മകളായിട്ടാണ് ദേവിക അഭിനയിച്ചത്. ഇപ്പോഴിതാ ദേവികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. നീല ദാവണിയുടുത്ത് ക്യൂട്ട് ലുക്കിലുള്ള ദേവികയുടെ പുതിയ ഫോട്ടോസും വീഡിയോയുമാണ് വൈറലായത്. ഫ്ലാഷ് ബാക്ക് ഫോട്ടോഗ്രാഫിയാണ് വീഡിയോയും ഫോട്ടോസും എടുത്തത്.