‘ചാലക്കുടിയുടെ മനസ്സ് കീഴടക്കി ഹണി റോസ്, മലയാളികളുടെ സണ്ണി ചേച്ചിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘ചാലക്കുടിയുടെ മനസ്സ് കീഴടക്കി ഹണി റോസ്, മലയാളികളുടെ സണ്ണി ചേച്ചിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തമിഴ് നാട്ടിലുള്ള ഒരു ആരാധകൻ തന്റെ പേരിൽ ഒരു അമ്പലം പണിതെന്ന് ഈ കഴിഞ്ഞ ദിവസമാണ് ഹണി റോസ് ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകളും കമന്റുകളുമൊക്കെ വന്നിട്ടുമുണ്ടായിരുന്നു. ഹണി റോസിനെ കളിയാക്കുന്നവരും അല്ലാത്തവരും അറിഞ്ഞിരിക്കേണ്ടി ഒരു സത്യമുണ്ടെന്ന് പറയാത്ത വയ്യ!

അന്ന് ഹണി റോസ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് രീതിയിലാണ് ഇപ്പോഴുള്ള സമൂഹ മാധ്യമങ്ങളിലെ കാഴ്ച. കുറച്ച് ദിവസങ്ങളായി എവിടെ നോക്കിയാലും ഹണി റോസ് മയമാണ്. പൊതുചടങ്ങുകളിലും ഉദ്‌ഘാടന വേദികളിലും ഹണി റോസാണ് മുഖ്യ അതിഥിയായി എത്തികൊണ്ടിരിക്കുന്നത്. ഇതിനോടകം ഹണി റോസ് പല ഉദ്‌ഘാടന വേദികളിൽ കൈയടി ഏറ്റുവാങ്ങുന്നതിന്റെയും കാണികളെ കൈയിലെടുക്കുന്നതിന്റെയും വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആ കൂട്ടത്തിലേക്ക് ഒന്ന് കൂടി വന്നിരിക്കുകയാണ്. ചാലക്കുടിയിലെ ജനമിത്ര ജൂവലേഴ്സിന്റെ ഉദ്‌ഘാടനത്തിന് ഹണി റോസ് എത്തിയപ്പോഴുള്ള ലുക്കിലെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. നീല സാരിയിൽ ആരെയും മോഹിപ്പിക്കുന്ന ലുക്കിലാണ് ഹണി റോസ് ഈ തവണ എത്തിയത്. സാരിയിൽ ഇത്രയും ഗ്ലാമറസായിട്ടുളള ഒരു നടിയുണ്ടോ എന്ന് സംശയിച്ച് പോകും മലയാളികൾ.

മലയാളികളുടെ സണ്ണി ലിയോൺ എന്നൊക്കെയാണ് ആരാധകരിൽ ഒരുവൻ ഇട്ട കമന്റ്. ഹണി റോസ് തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഉദ്‌ഘാടനമാണോ അവിടെ ഹണി റോസ് നിർബന്ധമായി തീർന്നിരിക്കുന്നുവെന്ന് മലയാളികൾ പറയുന്നു. അതെ സമയം ഹണി റോസിന്റെ അടുത്തിറങ്ങാനുള്ള മലയാള സിനിമ മോഹൻലാലിനൊപ്പമുള്ള മോൺസ്റ്ററാണ്.

CATEGORIES
TAGS