‘ശെടാ ഗായത്രി ഇത്രയും ക്യൂട്ട് ആയിരുന്നോ!! നീലയിൽ അടാർ ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ വാരിക്കൂട്ടുന്ന ഒരു താരമാണ് നടി ഗായത്രി സുരേഷ്. പലപ്പോഴും ഗായത്രി പറയുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലുമെടുത്ത് ട്രോൾ ചെയ്യുന്നത് കാണുമ്പോൾ ഇത്രത്തോളം വേണമായിരുന്നോ എന്ന് തോന്നാറുണ്ട്. ഗായത്രി പക്ഷേ തനിക്ക് എതിരെ വരാറുള്ള ട്രോളുകൾ കൂടുതൽ എൻജോയ് ചെയ്തുവരുന്ന ഒരാളാണെന്ന് പറയേണ്ടി വരും.

ട്രോളുകൾ പരിധി വിട്ടപ്പോൾ ഒരിക്കൽ ഗായത്രി സുരേഷ് അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ടായിരുന്നു. അതിന് പക്ഷേ ട്രോളോട് ട്രോളാണ് താരത്തിന് ലഭിച്ചതെന്ന് പറയേണ്ടി വരും. അതുപോലെ സുഹൃത്തിന് ഒപ്പം സഞ്ചരിച്ചപ്പോൾ ഗായത്രിയുടെ കാർ അപകടത്തിൽ പെട്ടപ്പോഴും ഏറെ വിവാദങ്ങളും വിമർശനങ്ങൾക്കും ഇടയാക്കിയ സംഭവമായിരുന്നു.

പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കളങ്കമില്ലാത്ത മനസ്സ് പോലെ ഗായത്രി അഭിമുഖങ്ങളിൽ പറഞ്ഞപ്പോഴും ട്രോളുകൾ വരിവരിയായി വന്നിരുന്നു. ഗായത്രി അത്തരം കാര്യങ്ങൾ ഒന്നും അഭിമുഖങ്ങളിൽ പറയാറില്ല. അഭിനയവും മോഡലിംഗുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് ഗായത്രി സുരേഷ് ഇപ്പോൾ. ഉത്തമിയാണ് മലയാളത്തിൽ അവസാനമായി ഇറങ്ങിയത്.

തുടക്കകാലത്ത് നല്ല സിനിമകളിൽ അഭിനയിച്ച ഗായത്രി മോശം ക്വാളിറ്റിയുള്ള സിനിമകളിലാണ് ഇപ്പോൾ അഭിനയിക്കുന്നതെന്ന് ആക്ഷേപവും താരത്തിനെതിരെയുണ്ട്. ഗായത്രി സുരേഷ് ഒരു നീല ഔട്ട് ഫിറ്റിൽ തിളങ്ങിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഗായത്രിയെ കാണാൻ എന്ത് ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഉണ്ണി സുരേന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.