‘ചിലർ പച്ചയ്ക്ക് ചതിച്ചു, ആസ്തിയുടെ 70 ശതമാനവും കൊടുക്കേണ്ടി വന്നു..’ – തുറന്നുപറച്ചിലുമായി ബാല

‘ചിലർ പച്ചയ്ക്ക് ചതിച്ചു, ആസ്തിയുടെ 70 ശതമാനവും കൊടുക്കേണ്ടി വന്നു..’ – തുറന്നുപറച്ചിലുമായി ബാല

മലയാളസിനിമയില്‍ തന്റേതായ ഒരിടം വളരെ ചുരുങ്ങിയ സമയംകൊണ്ട് നേടിയെടുത്ത താരമാണ് ബാല. തമിഴിലും മലയാളത്തിലും വളരെ സജീവമായ ബാല ഇപ്പോഴിതാ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ്. താരം സിനിമയില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ ആസ്തിയുടെ എഴുപതുശതമാനവും മറ്റൊരാള്‍ക്കു കൊടുക്കേണ്ടി വന്നുവെന്നാണ് ബാല പറയുന്നത്.

സ്വത്തുക്കള്‍ സ്വയ മനസാലെ കൊടുത്തതല്ലെന്നും നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും ബാല അറിയിച്ചു. ഒരുപാട് ജീവിതത്തില്‍ പിന്നീടെടുത്ത തീരുമാനങ്ങളാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്നും ബാല വെളിപ്പെടുത്തി. ജീവിതത്തില്‍ സങ്കടങ്ങള്‍ ഉണ്ടായിരുന്നു എന്നും ആരോടും തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ വിശ്വാസത്തോടെയാണ് ജീവിക്കുന്നത് എന്നും ബാല അറിയിച്ചു.

പക്ഷേ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നും മറ്റൊരു മാര്‍ഗവും അപ്പോള്‍ ഉണ്ടായിരുന്നില്ലെന്നും നടന്‍ വെളിപ്പെടുത്തുന്നു. ലോക്ഡൗണ്‍ വന്നപ്പോള്‍ കഷ്ടപാടുകള്‍ അറിഞ്ഞുവെന്നും ഭാവിയിലുള്ള പ്രോജക്ടുകളും നിര്‍ത്തി വെക്കേണ്ടി വന്ന സമയത്താണ് ആസ്തിയില്‍ മുപ്പത് ശതമാനം മാത്രമായി ചുരുങ്ങിയെന്നും താരം കൂട്ടിചേര്‍ത്തു.

ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരാണ് തന്നെ ചതിച്ചതെന്ന് ബാല വെളിപ്പെടുത്തി. ലോക് ഡൗൺ സമയത്ത് ഫുൾ ടൈം താൻ വീട്ടിൽ തന്നെ ആയിരുന്നുവെന്നും തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും ബാല ചോദിക്കുന്നുണ്ട്. ആ ചിന്തയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ബാല പറയുന്നു.

CATEGORIES
TAGS