‘ലേഡി സൂപ്പർസ്റ്റാറിന്റെ ന്യൂ ഇയർ ഇങ്ങനെ, ന്യൂ ഇയർ ആഘോഷിച്ച് വിഘ്‌നേഷും നയൻതാരയും..’ – ഫോട്ടോസ് വൈറൽ

‘ലേഡി സൂപ്പർസ്റ്റാറിന്റെ ന്യൂ ഇയർ ഇങ്ങനെ, ന്യൂ ഇയർ ആഘോഷിച്ച് വിഘ്‌നേഷും നയൻതാരയും..’ – ഫോട്ടോസ് വൈറൽ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായി മാറിയ നയൻ‌താര പിന്നീട് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ പതിവിയിലേക്ക് എത്തിപ്പെട്ടത് വളരെ വർഷങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്ക് ശേഷമാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ തിളങ്ങിയ നയൻ‌താര കൂടുതൽ അഭിനയിച്ചിട്ടുള്ളത് തമിഴിലാണ്.

ഇടയ്ക്കിടെ മലയാളത്തിൽ വന്ന് ഓരോ സിനിമകൾ വച്ച് ചെയ്യാറുള്ള നയൻ‌താര അവസാനമായി മലയാളത്തിൽ അഭിനയിച്ചത് ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിലാണ്. ഈ വർഷം കുഞ്ചാക്കോ ബോബനൊപ്പം നിഴൽ എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. പ്രമുഖ നായകന്മാർ ഒന്നുമില്ലാതെ തന്നെ സിനിമ വിജയിപ്പിക്കാനുള്ള താരത്തിന്റെ ബോക്സ് ഓഫീസ് പവർ കണ്ടിട്ടാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്.

കരിയറിന്റെ ഓരോ ഘട്ടത്തിലും താരങ്ങളുമായി ബന്ധപ്പെട്ട് ഗോസിപ്പുകൾ വരാറുണ്ടായിരുന്നു. ആദ്യം നയൻ‌താര ചിമ്പുവുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ അധിക നാൾ അത് നീണ്ടുനിന്നില്ല. പിന്നീട് ഡാൻസറും നടനുമായ പ്രഭുദേവയുമായി പ്രണയത്തിലാവുകയും വിവാഹിതരാകാൻ പോകുവെന്ന വാർത്ത വന്നെങ്കിലും വേറെ ചില കാരണങ്ങൾ കൊണ്ട് അതും നടന്നില്ല.

ഞാൻ റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം അതിന്റെ സംവിധായകൻ വിഘ്‌നേശ് ശിവനുമായി താരം വീണ്ടും പ്രണയത്തിലാവുകയും ഇപ്പോഴും അത് തുടർന്നുകൊണ്ടേ ഇരിക്കുന്നു. ക്രിസ്ത്യനിയായ നയൻ‌താര ഹിന്ദു മതത്തിലേക്ക് മാറിയെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എല്ലാ ആഘോഷങ്ങളും വിഘ്‌നേഷിന് ഒപ്പമാണ് താരം ആഘോഷിക്കുന്നത്.

നയൻ‌താര സോഷ്യൽ മീഡിയയിൽ സജീവമല്ലായെങ്കിലും വിഘ്നേഷ് ഇൻസ്റ്റയിൽ നയൻസിന് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ന്യൂ ഇയറിനോട് അനുബന്ധിച്ച് നയൻസിനെ ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് വിഘ്‌നേശ്. ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ആരാധകർ ന്യൂ ഇയർ ആശംസകൾ അറിയിക്കുകയും ചെയ്തു.

CATEGORIES
TAGS