‘കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി..’ – ക്യാപ്ഷനുമായി അഭയ ഹിരണ്മയി

‘കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി..’ – ക്യാപ്ഷനുമായി അഭയ ഹിരണ്മയി

മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരി ആണ് അഭയ ഹിരണ്മയി. വ്യത്യസ്ത ശബ്ദം കൊണ്ട് മലയാളികളുടെ മനം കവർന്ന ഗാനങ്ങളിലൂടെ ആണ് താരം പ്രശസ്ത ആകുന്നത്. ഗായിക, അവതാരിക എന്നീ നിലകളിൽ ഇപ്പോൾ താരം മലയാളികൾക്കിടയിൽ സജീവമാണ്. ബേസിക് മ്യൂസിക് മാത്രം പഠിച്ചിട്ടുള്ള താരം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. 2014-ൽ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

നാക്കു പെന്റാ നാക്കു തക്ക എന്ന ഇന്ദ്രജിത് നായകനായ ചിത്രത്തിലൂടെ ആണ് താരം ആദ്യമായി പിന്നണി ഗായിക ആകുന്നതു. തുടർന്ന് 2015-ൽ വിശ്വാസം അതല്ലേ എല്ലാം, അതെ വർഷം തന്നെ തെലുങ്കിലും മല്ലി മല്ലി ഇടി റാണി റോജു എന്ന ചിത്രത്തിൽ പിന്നണി ഗായികയായി. ദിലീപ് നായകനായ ടു കൺട്രീസ്, പ്രിത്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലിസ്, സത്യാ, ഗൂഢാലോചന, ജോഷുവ എന്നീ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോട് എന്ന ഗാനത്തിലൂടെ ആണ് താരം മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. സംഗീത സംവിധയകാൻ ഗോപി സുന്ദറുമായുള്ള പ്രണയവും ബ്രെക് അപ്പ് എല്ലാം സമൂഹമാധ്യങ്ങളിൽ വൈറൽ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ കാലിക്കറ്റ് ഡോക്‌ടേഴ്‌സ് കോൺഫറൻസിൽ പങ്കു എടുക്കവേ സാൻവി ഡിസൈൻ നൽകിയ ഡ്രെസ്സിൽ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

അതിനു നൽകിയ ക്യാപ്ഷൻ ആണ് ഇപ്പോൾ വൈറൽ. ന്യൂ ഡിറ്റി എക്സിബിട് ചെയ്ത കാശ് ഉണ്ടാക്കുന്നതിനിടയിൽ പാന്റ്സ് ഇടാൻ മറന്ന് പോയ യുവതി. അത് വഴി കേളത്തിന്റെ സംസ്കാരത്തെയും കുട്ടികളെയും വഴി തെറ്റിക്കാൻ പോകുന്ന അഹങ്കരി എന്ന താരം വളരെ രസകരമായി ആണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വളരെ മോശം കമന്റ് ഇട്ട ഒരു സ്ക്രീൻ ഷോട്ട് താരം പങ്കുവെച്ചിരുന്നു.

CATEGORIES
TAGS