‘കാവ്യയെ കാണാൻ പഴയതിലും സുന്ദരി!! ഇളയ മകൾക്ക് ഒപ്പം പൊളി ലുക്കിൽ താരദമ്പതി..’ – ഫോട്ടോസ് വൈറലാകുന്നു

മലയാള സിനിമയിൽ ധാരാളം താരദമ്പതികളുണ്ട്. ആ കൂട്ടത്തിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു താരദമ്പതിയാണ് ജനപ്രിയ നായകനായ ദിലീപും നടി കാവ്യാ മാധവനെയും. ഇരുവരും ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്. ദിലീപ് ആദ്യ ഭാര്യയായ മഞ്ജുവുമായി പിരിഞ്ഞ ശേഷം, തൊട്ടടുത്ത വർഷം തന്നെ കാവ്യയുമായി വിവാഹിതനായി.

2016-ൽ വിവാഹിതരായ ദിലീപിനും കാവ്യയ്ക്കും ഒരു മകളും ജനിച്ചു. 2018-ലാണ് മഹാലക്ഷ്മി എന്ന പേരിൽ ഒരു മകൾ താരദമ്പതികൾക്ക് ജനിക്കുന്നത്. ദിലീപിന്റെ ആദ്യ മകളായ മീനാക്ഷിയും അച്ഛനൊപ്പം തന്നെയാണ് താമസിക്കാൻ തീരുമാനിച്ചത്. താരകുടുംബത്തിന്റെ ഓരോ പുതിയ വിശേഷം അറിയാനും മലയാളി പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കുന്നത് തന്നെ ഇവരുടെ ജനപ്രീതി എത്രയാണെന്ന് തെളിയിക്കുന്നതാണ്.

ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് താരകുടുംബം കഴിയുന്നത്. കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കും ഒപ്പം ഇളയമകളായ മഹാലക്ഷ്മി ദുബൈയിൽ എത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും കൈപിടിച്ച് നിൽക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധനേടിയത്. ഒരു വിവാഹച്ചടങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് ദിലീപും കാവ്യയും മകൾക്ക് ഒപ്പം എത്തിയത്.

ഇപ്പോഴിതാ ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ വൈറലായിരിക്കുകയാണ്. കാവ്യയെ കുറിച്ച് തന്നെയാണ് ചിത്രങ്ങൾ കണ്ടിട്ട് കൂടുതൽ പേരും കമന്റ് ഇടുന്നത്. കാവ്യയെ കാണാൻ ഇപ്പോഴും എന്ത് ഭംഗിയാണ് എന്നാണ് ആരാധകർ പറയുന്നത്. അമ്മയുടെ കൈപിടിച്ച് കുട്ടികുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയെയും ഫോട്ടോഷൂട്ടിൽ കാണാം. സബീർ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തത്.