‘നടി രചന നാരായണൻകുട്ടി ആശുപത്രിയിൽ, പിടിപ്പെട്ട അസുഖം എന്താണെന്ന് അറിയുമോ..’ – വ്യക്തമാക്കി താരം

പ്രശസ്ത സിനിമ, സീരിയൽ താരം രചന നാരായണൻകുട്ടി ആശുപത്രിയിൽ. തന്റെ രോഗവിവരം രചന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും പതിനൊന്ന് ദിവസമായി അവിടെ തുടരുകയാണെന്നും രചന അറിയിച്ചു. രോഗം വിവരിക്കുന്നതിന് ഒപ്പം ആശുപത്രിയിൽ കിടക്കയിൽ കിടക്കുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പം രചന പങ്കുവച്ചിട്ടുണ്ട്.

“എനിക്ക് അസുഖം വന്നിട്ട് ഇത് പതിനൊന്നാം ദിവസമാണ്.. തൊണ്ണൂറ് ശതമാനം വീണ്ടെടുത്തെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണെന്ന് പറയണം! അതെ.. ഡെങ്കി ഒരു വില്ലനാണ്.! നിങ്ങളുടെ എല്ലാ ഊർജ്ജവും ഊറ്റി എടുക്കുന്ന ഒരു വില്ലൻ.. അത് കൊണ്ട് പ്രിയരേ. ദയവായി സ്വയം ശ്രദ്ധിക്കുക.. ദയവായി നിങ്ങളുടെ രക്തത്തിന്റെ അളവ് കുറയ്ക്കാൻ അനുവദിക്കരുത്.. ധാരാളം വെള്ളം കുടിക്കുക.

നല്ല ഭക്ഷണം കഴിക്കുക, അത് രക്തത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു (എനിക്ക് അറിയാം ഇത് കഠിനമാണ് എങ്കിലും) എന്റെ കഥ വളരെ നീണ്ടതാണ്, അതിനാൽ വിവരിക്കുന്നില്ല. പക്ഷേ, ഇത് വളരെ പ്രധാനമാണ്. ഡെങ്കിപ്പനി പലരുടെയും ജീവൻ അപഹരിക്കുന്നു. അതിനാൽ ദയവായി ശ്രദ്ധിക്കുക.. കോളുകളിലൂടെയും മെസ്സജുകളിലൂടെയും നൽകുന്ന ആശങ്കയ്ക്കും പിന്തുണയ്ക്കും നന്ദി.

ലോകം എമ്പാടുമുള്ള ആളുകൾ എന്നെ വളരെയധികം സ്നേഹിക്കുന്നതിൽ ഞാൻ നന്ദി ഉള്ളവളാണ്. ഈ മാസം 9 ന് എനിക്ക് അസുഖം വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ്. നിങ്ങൾ ഇവിടെ കാണുന്ന പുഞ്ചിരിയും സന്തോഷവും വെറും “ഫോട്ടോ നിമിത്തം” മാത്രമാണ്! സ്ഥിതി അത്ര നല്ലതല്ലായിരുന്നു..”, രചന നാരായണൻകുട്ടി ചിത്രങ്ങൾക്ക് ഒപ്പം തന്റെ രോഗവിവരവും ആശങ്കകളും അറിയിച്ചു.


Posted

in

by