‘പ്രിയം നായിക ദീപയ്ക്ക് മക്കൾ നൽകിയ സർപ്രൈസ്, ചിത്രങ്ങൾ പങ്കുവച്ച് താരം..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ഒരു ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒരു നായികയാണ് പ്രിയ എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലേത്. ആ നായികയായി അഭിനയിച്ച നടി ആകെ ഒറ്റ സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുളളത്. പക്ഷേ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്.

ദീപ നായർ എന്ന നടിയാണ് അതിൽ നായികയായി അഭിനയിച്ചത്. ആനി ജോഷുവ എന്ന നായികാ കഥാപാത്രത്തെ ദീപ മനോഹരമായി അവതരിപ്പിക്കുകയും ആ സിനിമ ഇറങ്ങി 23 വർഷങ്ങൾക്ക് ഇപ്പുറം ഓർത്തിരിക്കുന്നതും മികച്ച ഒരു കാര്യം തന്നെയാണ്. പിന്നീട് സിനിമകളിൽ കാണാത്തപ്പോൾ ആരാധകരെ സങ്കടത്തിൽ ആഴ്ത്തുകയും ചെയ്തിരുന്നു. ഇപ്പോൾ കുടുംബത്തിന് ഒപ്പം ഓസ്ട്രേലിയയിലാണ് താരം.

ഓസ്‌ട്രേലിയയിൽ എഞ്ചിനീയർ ചാപ്റ്റർ ലീഡർ ആയി ജോലി ചെയ്യുകയാണ് ദീപ. രാജീവ് നായർ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. രണ്ട് കുട്ടികളാണ് താരത്തിനുള്ളത്. ഇപ്പോഴിതാ മക്കളായ ശ്രദ്ധയും മാധവിയും ചേർന്ന് അച്ഛന്റെ സഹായത്തോടെ അമ്മയ്ക്ക് ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ്. മാതൃദിനത്തിൽ ആയിരുന്നു ദീപയ്ക്ക് മക്കളുടെ സ്നേഹ സമ്മാനം ലഭിച്ചത്.

വിവിധ തരത്തിലുള്ള ഭക്ഷണ വിഭവങ്ങളിൽ അമ്മ എന്നെഴുതിയാണ് മക്കൾ ദീപയ്ക്ക് സമ്മാനമായി നൽകിയത്. ഏറെ ബുദ്ധിമുട്ടിയാണ് ഇവർ ഇത് ഒരുക്കിയതെന്നും എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്നുകൊണ്ടാണ് ദീപ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മക്കളുടെ സർപ്രൈസ് കണ്ട് ദീപ ഞെട്ടുകയും ചെയ്തിരുന്നു. ദീപയ്ക്ക് മാതൃദിനാശംസകൾ നേർന്ന് നിരവധി കമന്റുകളും വന്നു.


Posted

in

by

Tags: