‘നെഗറ്റീവ് റിവ്യൂസ് ഏറ്റില്ല! ആദിപുരുഷ് 2 ദിവസം കൊണ്ട് നേടിയത് എത്രയാണെന്ന് കണ്ടോ..’ – കളക്ഷൻ റിപ്പോർട്ട് പുറത്ത്

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് നായകനായി അഭിനയിച്ച ആദിപുരുഷ് തിയേറ്ററുകളിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഭൂരിഭാഗം നെഗറ്റീവ് അഭിപ്രായം വന്നിട്ട് പോലും വേൾഡ് വൈഡ് 140 കോടിയാണ് നേടിയത്. 500 കോടിയിൽ അധികം മുടക്കമുതൽ വന്ന സിനിമ മോശം വിഎഫ്എക്സിന്റെ പേരിലാണ് ഇത്രത്തോളം നെഗറ്റീവ് വന്നത്.

ഇത്രയും മുടക്കിയിട്ടും എന്തുകൊണ്ട് വിഎഫ്എക്സ് ഇത്രയും മോശമായെന്നാണ് പലരുടെയും അഭിപ്രായം. പക്ഷേ പ്രേക്ഷകർ ആദിപുരുഷിനെയും പ്രഭാസിനെയും കൈവിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ആദ്യ ദിനം പോലെ രണ്ടാം ദിനവും ചിത്രം 100 കോടിയിൽ അധികമാണ് തിയേറ്ററുകളിൽ നിന്ന് നേടിയിരിക്കുന്നത്. ഫാമിലി ഓഡിയൻസ് സിനിമ കാണാൻ ഇരച്ചെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

സിനിമ രണ്ട് ദിവസം കൊണ്ട് 240 കോടിയിൽ അധികമാണ് നേടിയിരിക്കുന്നത്. ഇന്ന് കൂടി കഴിയുമ്പോൾ 350 കോടിയ്ക്ക് അടുത്ത് ലഭിക്കുമെന്നാണ് നിർമ്മതാക്കൾ പ്രതീക്ഷിക്കുന്നത്. നിർമ്മാതാക്കളായ ടി സീരീസ് ഫിലിംസ് ആണ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. ഒടിടി റിലീസിലൂടെയും നല്ലയൊരു ബിസിനെസ് സ്വന്തമാക്കിയിട്ടുണ്ട്. ആമസോൺ പ്രൈമിലാണ് സിനിമ തിയേറ്റർ റിലീസ് പൂർത്തിയാക്കിയ ശേഷം എത്തുക.

ഇന്ത്യൻ സിനിമ അഭിനയിച്ച മൂന്ന് സിനിമകൾക്ക് ആദ്യ ദിനം 100 കോടി നേടുന്ന ഏക നടനായി പ്രഭാസ് ആദിപുരുഷിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത പ്രഭാസിന്റെ സിനിമ കെജിഎഫ് സംവിധായകനായ പ്രശാന്ത് നീലിന്റെ സലാറാണ്. അതുകൊണ്ട് തന്നെ ആ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഏറെയാണ്. സലാറും ആദ്യ ദിനം നൂറ് കോടിയിൽ അധികം നേടുമെന്ന് ഇപ്പോൾ തന്നെ പ്രേക്ഷകർക്ക് ഉറപ്പാണ്.