സുരേഷ് ഗോപിയുടെ ആക്ഷൻ സീനിൽ മകൻ മാധവന്റെ അരങ്ങേറ്റം – മേക്കിങ് വീഡിയോ വൈറൽ

സുരേഷ് ഗോപിയുടെ ആക്ഷൻ സീനിൽ മകൻ മാധവന്റെ അരങ്ങേറ്റം – മേക്കിങ് വീഡിയോ വൈറൽ

ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ തീയേറ്ററിൽ ഗംഭീരാഭിപ്രായം നേടി മുന്നേറുകയാണ്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിലെ ആദ്യ സിനിമയാണിത്. അതുപോലെ തന്നെ തിര എന്ന സിനിമക്ക് ശേഷം ശോഭനയും മലയാളത്തിൽ അഭിനയിച്ച് സിനിമ എന്ന പ്രതേകതയും സിനിമക്കുണ്ട്.

സംവിധായകൻ പ്രിയദർശന്റെ മകൻ കല്യാണി നായികയായ ആദ്യ മലയാള സിനിമയും ഇതുതന്നെയാണ്. അങ്ങനെ നിരവധി പ്രതേകതയുള്ള ചിത്രം നിറഞ്ഞ സദസ്സിൽ കൈയടികൾ നേടിക്കൊണ്ട് മുന്നേറുകയാണ്. ഇപ്പോഴിതാ പുതിയ വാർത്തയാണ് സിനിമയുമായി ബന്ധപ്പെട്ട പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപിയുടെ ആക്ഷൻ രംഗങ്ങളിൽ മകൻ മാധവന്റെ അരങ്ങേറ്റമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിൽ സുരേഷ് ഗോപിയുടെ ഫൈറ്റ് ഒരു കെട്ടിടത്തിന്റെ മുകളിൽ ഇരുന്നു കാണുന്ന പയ്യൻ സുരേഷ് ഗോപിയുടെ മകനാണ്.

അധികം ശ്രദ്ധ കൊടുക്കാതെയാണ് തീയേറ്ററിൽ ആളുകൾ ആ സീൻ കണ്ടത്. ഇപ്പോൾ മേക്കിങ് വീഡിയോ ഇറങ്ങിയപ്പോളാണ് അത് സുരേഷ് ഗോപിയുടെ മകൻ മാധവനാണെന്ന് എല്ലാവർക്കും മനസ്സിലായത്. മൂത്തമകൻ ഗോകുൽ സിനിമയിൽ സജീവമാണ്.

അച്ഛന്റെ കാൽതൊട്ട് കവിളിൽ ഒരുമ്മ കൊടുത്താണ് മാധവൻ ടേക്കിന് പോയത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാനാണ് വീഡിയോ പുറത്തുവിട്ടത്.

CATEGORIES
TAGS

COMMENTS