ഞങ്ങളാണ് ആ ഫോട്ടോഷൂട്ട് ആദ്യം നടത്തിയത്, ക്രെഡിറ്റ് അടിച്ചുമാറ്റിയത് മോശം – തെളിവ് നിരത്തി ജോമോൾ
കേരളത്തില്‍ ആദ്യമായി ന്യൂ.ഡ് മെറ്റേണി.റ്റി ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയ ആതിര ജോയ്ക്ക് മറുപടിയുമായി മോഡല്‍ ജോമോള്‍ രംഗത്ത്. കേരളത്തില്‍ ആദ്യമായി ന്യൂ.ഡ് മെറ്റേണി.റ്റി ഫോട്ടോഷൂട്ടില്‍ മോഡലായ വ്യക്തി താനാണെന്നും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും ഭര്‍ത്താവ് വിനുവും ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്.
ആദ്യമായി ഇത്തരത്തില്‍ ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫേഴ്സ് മനൂപ് ചന്ദ്രനും ഭാര്യ നീതുവുമാണെന്ന് ജോമോള്‍ സോഷ്യല്‍ മീഡിയ ലൈവിലെത്തി വ്യക്തമാക്കി. നിരവധി പേരാണ് ലൈവില്‍ പ്രതികരിച്ചത്.
മനൂപ് മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്. സത്യാവസ്ഥ അറിയാത വാര്‍ത്ത പബ്ലിഷ് ചെയ്ത മാധ്യമങ്ങള്‍ ഇതി തിരുത്തണമെന്നും ജോമോള്‍ പറഞ്ഞു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും ആതിരയുടെ ബന്ധുവുമായ റോബിന് മാത്യു മറ്റത്തില്‍ എനന ജേര്‍ണലിസ്റ്റുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അവകാശവാദം പുറത്ത് വന്നത്.
മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെ മോശം പ്രവണയതാണെന്നും ജോമോള്‍ കൂട്ടിചേര്‍ത്തു.