സാരിയിൽ ഗ്ലാമറസായി സാധിക വേണുഗോപാൽ..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമ സീരിയല്‍ രംഗത്ത് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ താരം സൈബര്‍ ആക്രമണം നേരിട്ടിരുന്നു. പലപ്പോഴും താരം അതിന് എതിരെ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അല്പം ഗ്ലാമറസായാണ് താരം ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്. സാരിയും ഒപ്പം മോഡേണ്‍ ഡ്രസിലുമാണ് ചിത്രത്തിലുള്ളത്.

സോഷ്യല്‍ മീഡിയയിലൂടെ പലരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി സാധിക വേണുഗോപാല്‍ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു, മലയാളികള്‍ കപട സദാചാരക്കാരാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും അയയ്ക്കാറുണ്ടെന്നും മാത്രമല്ല തന്റെ ഫാമിലിയെ വരെ അസഭ്യം പറയാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

കാശുണ്ടാക്കാനുള്ള വഴികള്‍ തേടുന്നത്കൊണ്ട് എന്തും ചെയ്യും, വീട്ടില്‍ നിന്ന് കെട്ടഴിച്ച് വിട്ടിരിക്കുകയാണ് തുടങ്ങിയ കമന്റുകളും മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചീത്ത വിളിക്കുന്നതെന്നുമാണ് ആളുകള്‍ പറയുന്നത്. ഈ പറയുന്നവര്‍ തന്നെ എല്ലാം ഒളിഞ്ഞിരുന്ന് ആസ്വദിക്കുന്നവരാണെന്നും ആരും ഒന്നും അറിയരുത് എന്ന് വിചാരിക്കുമെന്നും കപടസദാചാരം കൊണ്ട് എല്ലാം മൂടിവച്ചിരിക്കുകയാണെന്നും താരം പറഞ്ഞതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നത്.

CATEGORIES
TAGS

COMMENTS