സിനിമ സ്വപ്നം കാണുമ്പോൾ കൈയിൽ ഒന്നുമില്ലാരുന്നു, ഇന്ന് ഞാൻ 15 കോടിയുടെ വീട് സ്വന്തമാക്കി – വിജയ് ദേവരകൊണ്ട
അർജ്ജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് വിജയ് ദേവരകൊണ്ട. കേരളത്തിലും വിജയ് ദേവരകൊണ്ടക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കിക്കൊടുത്ത തെലുങ്ക് ചിത്രമാണ് അർജ്ജുൻ റെഡ്ഡി. പെല്ലി ചൂപുലുവാണ് ആദ്യമായി നായകനായ ചിത്രം. അതും തെന്നിന്ത്യന്‍ മുഴുവനും വിജയം കൈവരിച്ച ചിത്രമായിരുന്നു.
താരം 15 കോടിയുടെ വീട് സ്വന്തമാക്കിയാണ് ഏറ്റവും പുതിയ വാർത്ത. താരം സിനിമ സ്വപ്നം കാണുമ്പോൾ കൈയിൽ ആയിരം രൂപ പോലും എടുക്കാനില്ലാരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് താരം 15 കോടിയുടെ വലിയ വീട് സ്വന്തമാക്കിയിരുന്നു. ഹൈദരബാദിലെ ജൂബിലി ഹൌസിലാണ് വിജയ് പുതിയ വീട് സ്വന്തമാക്കിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗൃഹപ്രവേശനത്തിൽ പങ്കെടുത്തത്. ‘ ഞാൻ വലിയയൊരു വീട് സ്വന്തമാക്കി. അതെന്നെ ഭയപ്പെടുത്തുന്നു. ഇനി എന്റെ അമ്മ അത് എല്ലാവർക്കും താമസിക്കാൻ സുരക്ഷിതമായതും നല്ല രീതിയിൽ നോക്കിനടത്തുകയും ചെയ്യണം. അതൊരു വീട് ആക്കണം.. വിജയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.