‘ഷൂട്ടിങ്ങിന്റെ ഇടയിൽ ഉറക്ക ക്ഷീണത്താൽ ഷെയിൻ തലകറങ്ങി വീണു..’ – ഷെയിന് പിന്തുണയുമായി ഇഷ്‌ക്കിന്റെ സംവിധായകൻ

‘ഷൂട്ടിങ്ങിന്റെ ഇടയിൽ ഉറക്ക ക്ഷീണത്താൽ ഷെയിൻ തലകറങ്ങി വീണു..’ – ഷെയിന് പിന്തുണയുമായി ഇഷ്‌ക്കിന്റെ സംവിധായകൻ

മലയാളസിനിമയുടെ പ്രിയനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വിവാദങ്ങള്‍ ആളിപുകയുമ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഷെയിനിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഷ്‌ക്കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

സിനിമ എന്നത് ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവര്‍ രമ്യമായി പരിഹരിക്കണമെന്നും അനുരാജ് കുറിച്ചു. മാത്രമല്ല ഒരു ഇരുപത്തി നാല് വയസ്സുള്ള ഒരു ചെക്കാനാണ് ഷെയിന്‍ എന്നുപറയുമ്പോള്‍ തന്നെ ഇരുപത്തി നാലാം വയസ്സില്‍ ഇതിലും പക്വമായി കാര്യങ്ങള്‍ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം.. എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധിക്കില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണെന്നും കുറിപ്പില്‍ കൂട്ടിചേര്‍ത്തു.

വ്യക്തിപരമായ കോംപ്ലക്‌സുകള്‍ വെടിഞ്ഞ് ഇരു പക്ഷവും സിനിമയ്ക്ക് വേണ്ടി ഒന്നിക്കണമെന്നും E4ന്റേത് അടക്കമുള്ള പ്രൊഡക്ഷന്‍ കമ്പനികളുടെ സിനിമകള്‍ ഷെയിനിന്റേതായി വരാനിരിക്കുന്നുമുണ്ട്.. അതുകൊണ്ട് തന്നെ ഏവര്‍ക്കും പ്രതീക്ഷയുള്ള നന്മയുടെ വാര്‍ത്തകള്‍ പുറത്തുവരട്ടെയ്ന്ന ആഗ്രഹിക്കുകയാണെന്നും അനുരാജ് കുറിച്ചു.

CATEGORIES
TAGS

COMMENTS