‘സംവൃത സുനിലിന്റെ ഒരു ചെറിയ ഛായയുണ്ട്..’ – നടി നിരഞ്ജനയുടെ പുത്തൻ ഫോട്ടോസ് വൈറൽ
മോഹൻലാൽ ചിത്രമായ ലോഹത്തിലെ വായാടി പെണ്ണായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി നിരഞ്ജന അനൂപ്. ആദ്യ സിനിമയിലെ ഗംഭീരപ്രകടനത്തോടെ നിരഞ്ജനക്ക് ഒരുപാട് ആരാധകരെയും അതുപോലെ നിരവധി സിനിമകളിൽ നിന്ന് അവസരങ്ങൾ തേടി വരികയും ചെയ്തു. നിരഞ്ജനയുടെ ആദ്യ രണ്ട് സിനിമകളും മലയാളത്തിലെ ബിഗ് എംസിന്റെ കൂടെയായിരുന്നു.
ഇന്നത്തെ യുവതലമുറയിലുള്ള പല താരങ്ങൾക്കും ലഭിക്കാത്ത ആ ഭാഗ്യമാണ് നിരഞ്ജനയ്ക്ക് ലഭിച്ചത്. നടി രേവതിയുടെ അടുത്ത ബന്ധുവാണ് നിരഞ്ജന. തന്റെ ഫാമിലി സുഹൃത്തായ രഞ്ജിത്തിന്റെ സിനിമകളിലൂടെയാണ് നിരഞ്ജന സിനിമയിലേക്ക് വന്നത്. രഞ്ജി മാമയോട് കരഞ്ഞ് കാലുപിടിച്ചാണ് സിനിമയിൽ എത്തിയതെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
ലോഹത്തിന് പുറമേ പുത്തൻപണം, ഗൂഢാലോചന, സൈറ ഭാനു, ഇര, കല വിപ്ലവം പ്രണയം, ബി.ടെക് തുടങ്ങിയ സിനിമകളിൽ നിരഞ്ജന ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കിംഗ് ഫിഷ്, ചതുർമുഖം തുടങ്ങിയ സിനിമകളാണ് ഇനി നിരഞ്ജനയുടെ റിലീസിനായി കാത്തിരിക്കുന്നത്. അടുത്തിടെ നടി ഗ്രേസ് ആന്റണി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ നിരഞ്ജന അഭിനയിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ കരിയറിന്റെ തുടക്കം മുതൽ സജീവമായ ഒരാളാണ് നിരഞ്ജന. ഇൻസ്റ്റാഗ്രാമിൽ നിരഞ്ജൻ പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോഷൂട്ട് പിക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. നിരഞ്ജന തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
‘സംവൃത സുനിലിന്റെ ഒരു ചെറിയ ഛായയുണ്ട്..’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്ര വിഷാദം എന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിന് ‘അതാണല്ലോ ഇപ്പോ ട്രെൻഡ് ഒക്കെയെന്ന് താരം മറുപടി നൽകി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സിനിമയിൽ അസിസ്റ്റന്റ് ക്യാമറാമാനുമായ പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.