വിശപ്പ് കാരണം ഉറങ്ങാൻ സാധിക്കുന്നില്ല..!! പൃഥ്വിയുടെ ഡെഡിക്കേഷന് കൈയ്യടിച്ച് ആരാധകർ

വിശപ്പ് കാരണം ഉറങ്ങാൻ സാധിക്കുന്നില്ല..!! പൃഥ്വിയുടെ ഡെഡിക്കേഷന് കൈയ്യടിച്ച് ആരാധകർ

ആടുജീവിതത്തിന് വേണ്ടി ശരീരഭാരം 30 കിലോ കുറച്ച് ആരാധകരെ അമ്പരപ്പിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. നടനായും സംവിധായകനായും നിര്‍മാതാവായും താരം ഇതിനോടകം ശ്രദ്ദ നേടികഴിഞ്ഞു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടി താരം നടത്തിയ മേക്കോവര്‍ കണ്ട ആരാധകര്‍ അദ്ഭുതപ്പെടുകയാണ്.

പൊതുചടങ്ങുകളില്‍ എല്ലാം ക്യാമറ കണ്ണുകള്‍ പൃഥ്വിവിന് പിന്നാലെയാണ്. താടിയും മുടിയും നീട്ടി മെലിഞ്ഞ രൂപത്തില്‍ ആണ് താരം ഇപ്പോഴുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഈയടുത്ത് നല്‍കിയ ഒരു ട്വീറ്റ് ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

അര്‍ദ്ധരാത്രി ഉണര്‍ന്നു പോയെന്നും വിശപ്പ് കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും ആണ് താരം കുറിച്ചത്. കഠിനമായ വ്യായാമങ്ങളും ആതാമസമര്‍പ്പണവും കൊണ്ടാണ് താരം ആ ലുക്കില്‍ എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ് സോഷ്യല്‍ മീഡിയ ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്.

രസകരമായ ട്രോളുകളും താരത്തിന്റെ ട്വീറ്റിന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ പുറത്തിറങ്ങി പുതിയ ചിത്രം അയ്യപ്പനും കോശിയും ആയിരുന്നു. ചിത്രം മികച്ച അഭിപ്രായത്തോടെ തീയറ്ററില്‍ മുന്നേറുകയാണ്.

CATEGORIES
TAGS

COMMENTS